June 26, 2026 |
Share on

ബിഎസ്എന്‍എല്ലിന്റെ വമ്പന്‍ ഓഫര്‍: 333 രൂപയ്ക്ക് 90 ദിവസ കാലാവധിയില്‍ 270 ജിബി

മൂന്ന് പാക്കേജുകളാണ് ബിഎസ്എന്‍എല്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താകള്‍ക്ക് സന്തോഷ വാര്‍ത്ത ബിഎസ്എന്‍എല്ലിന്റെ വമ്പന്‍ ഡാറ്റ ഓഫര്‍. 333 രൂപയുടെ പാക്കേജ് റീചാര്‍ജ് ചെയ്താല്‍ 90 ദിവസ കാലാവധിയില്‍ 270 ജിബി ത്രീജി ലഭിക്കും. ദിവസേന 3 ജിബി വീതമായിരിക്കും ഈ പാക്കേജില്‍ ഉപയോഗിക്കാന്‍ സാധിക്കുക. മൂന്ന് പാക്കേജുകളാണ് ബിഎസ്എന്‍എല്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

349 രൂപയുടെ ‘ദില്‍ കോല്‍ കെ ബോല്‍’ എന്ന പാക്കേജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും, 3 ജി സ്പീഡില്‍ 2 ജിബി ഡാറ്റ എല്ലാ ദിവസവും ലഭിക്കും. 2 ജിബി ഡേറ്റയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ വേഗത സെക്കന്‍ഡില്‍ 80 കിലോബൈറ്റായി കുറയുകയും ചെയ്യും.

395 രൂപയുടെ ‘നെഹലേ പെ ദേഹല’ പാക്കേജില്‍ ബിഎസ്എന്‍എല്ലില്‍ നിന്നും ബിഎസ്എല്‍എല്ലിലേക്ക് 3000 മിനിറ്റും മറ്റ് നെറ്റുവര്‍ക്കുകളിലേക്ക് 1800 മിനിറ്റും ടോക് ടൈമും ലഭിക്കും. കൂടാതെ 71 ദിവസം കാലാവധിയുള്ള ഈ പാക്കേജില്‍ ദിവസേന 2 ജിബി ഡാറ്റ 3ജി സ്പീഡില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×