June 13, 2026 |
Share on

ഉഭയ ജീവികളെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്ന അപകടകരമായ രോഗാണുക്കൾ; ഭീതിയിൽ ശാസ്ത്രലോകം

കൈത്രിഡ് എന്ന ഇനത്തില്‍പ്പെട്ട അണുക്കളും, റാണ വൈറസുമാണ് ഇത്തരത്തില്‍ അണുക്കളെ അക്രമിക്കുന്നത്.

രോഗാണുക്കളുടെ ആക്രമണം മൂലം ലോകത്തുടനീളമുള്ള ഉഭയജീവികള്‍ നശിച്ചുകൊണ്ടിരിക്കുന്നു. ലണ്ടനിലെ ജന്തുശാസ്ത്ര വിദഗ്ദ്ധര്‍ ഇത്തരമൊരു പ്രശ്‌നത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദി ഗാര്‍ഡിയനാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്തുടനീളമുള്ള ഉഭയജീവികള്‍ വ്യാപകമായി പലതരത്തിലുള്ള രോഗാണുക്കളുടെ ആക്രമണം നേരിടുകയാണെന്നും അതിനുള്ള അടിയന്തര നടപടികള്‍ വേണമെന്നും ലണ്ടനിലെ സുവോളജിക്കല്‍ സൊസൈറ്റിയിലെ പ്രൊഫ. ത്രണ്‍ഡ് ഗാര്‍ണര്‍ പറയുന്നു.

മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഉഭയജീവികളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ചിരുന്നുവെന്നും, കുറഞ്ഞത് നൂറോളം ഇനം ഉഭയജീവികള്‍ ഭൂമിയില്‍നിന്നും ഇല്ലാതായെന്നും, ഇതില്‍ കോസ്റ്റ റിക്കയിലെ ഗോള്‍ഡന്‍ തവളകള്‍ക്കും, ഓസ്‌ട്രേലിയയിലെ ഗാസ്ട്രിക്ക് വര്‍ഗത്തില്‍പ്പെട്ട തവളകള്‍ക്കും വംശനാശം നേരിട്ടുവെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള നൂറോളം ഉഭയജീവികള്‍ ഇപ്പോഴും മരകമായ അണുക്കളോട് പോരാടി കൊണ്ടിരിക്കുകയാണെന്നും പ്രൊഫ. ത്രണ്‍ഡ് ഗാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ ഉഭയജീവികള്‍ ഇല്ലാതാകുന്നത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ബാധിക്കുമെന്നും ഭക്ഷ്യ ശൃംഖലയെ താറുമാറാക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. തവളകള്‍ ഇല്ലാതാവുന്നതോടെ കൊതുകുകള്‍ വര്‍ദ്ധിക്കുമെന്നും ഉഭയജീവികളെ ആശ്രയിച്ച്് പരാഗണം നടത്തുന്ന ആല്‍ഗകള്‍ ഇല്ലാതാകുമെന്നും പക്ഷികളേയും ചെറുജീവികളേയും ഇത് ബാധിക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൈത്രിഡ് എന്ന ഇനത്തില്‍പ്പെട്ട അണുക്കളും, റാണ വൈറസുമാണ് ഇത്തരത്തില്‍ അണുക്കളെ അക്രമിക്കുന്നത്. ഇതില്‍ തന്നെ ഈ വിഭാഗത്തിലുള്ള അണുക്കളുടെ ഉപവിഭാഗങ്ങളും ഉപയജീവികളെ ആക്രമിക്കുന്നു. ലണ്ടനില്‍ നടന്ന കോണ്‍ഫറന്‍സിലാണ് പ്രൊഫ. ത്രണ്‍ഡ് ഗാര്‍ണര്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×