രോഗകാരികളായിട്ടാണ് വൈറസുകള്‍ പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ലോകത്തിലാദ്യമായി വൈറസുകള്‍ കാരണം പെണ്‍കുട്ടിക്ക് ജീവന്‍ തിരികെകിട്ടി. ആന്റിബയോട്ടിക്കുകളാല്‍ ഫലംചെയ്യാത്ത ഗുരുതര ബാക്ടീരിയ രോഗംബാധിച്ച ഇസബെല്ല പോള്‍ഡെവേ എന്ന 17കാരിയാണ് ജനിതകമാറ്റം വരുത്തിയ വൈറസുകളെ ഉപയോഗിച്ചുള്ള ന്യൂതന ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ബാക്ടീരിയകളെ ഇല്ലാതാക്കുന്ന ഫേജ് ഇനത്തില്‍പ്പെട്ട വൈറസുകളെയാണ് ചികിത്സക്കായി ഉപയോഗിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന ജനിതകരോഗമുണ്ടായിരുന്ന ഇസബെല്ലയുടെ ശ്വാസകോശം 2017ല്‍ മൂന്നിലൊന്നായി ചുരുങ്ങിയിരുന്നു. ഇതിനെതുടര്‍ന്ന് നടത്തിയ ശസ്ത്രക്രീയ ഫലംകണ്ടില്ല. ഇതിനിടയില്‍ ശ്വാസകോശത്തില്‍ ബാധിച്ച ബാക്ടീരിയ കരളിലേക്കും,മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നു. ഗ്രേറ്റ് ഓര്‍മണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല.
ഇതിനിടയില്‍ ശരീരഭാരം കുറയുവാനും, തൊലിയില്‍ ബാക്ടീരിയ പടരുവാനും തുടങ്ങി. ഇസബെല്ല പാതിയോളം മരിച്ചനിലയില്‍ മരണത്തോട് മല്ലിടവെയാണ് ഇസബെല്ലയുടെ അമ്മ ജോ ഓണ്‍ലൈനിലൂടെ വൈറസ് ചികിത്സയെ കുറിച്ച് അറിയുന്നത്. ഇതെതുടര്‍ന്ന് വൈറസ് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ഈ രംഗത്തെ വിദഗ്ധനും പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല പ്രഫസറുമായ ഗ്രഹാം ഹാറ്റ്ബൂള്‍ ഇസബല്ലയുടെ ജീവന്‍രക്ഷിക്കാന്‍ പങ്കാളിയായി. 3 തരം ഫേജ് വൈറസുകളെ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ചെടുത്തു. 6 മാസത്തെ ചികിത്സക്ക്‌ശേഷമാണ് ഇസബെല്ല രോഗവിമുക്തയായി ജീവിതത്തിലേക്ക് തിരികെ എത്തിയത്. മെഡിക്കല്‍രംഗത്തെ അത്ഭുതമായിട്ടാണ് ഇതിനെ ഡോക്ടര്‍മാര്‍ കാണുന്നത്.
Also Read- ടൈം മാഗസിന്‍ അന്ന് പറഞ്ഞു, മോദി വികസന നായകന്‍; ഇന്ന് പറയുന്നു, വിഭാഗീയതയുടെ നടത്തിപ്പുകാരന്‍