June 18, 2025 |
Share on

കള്ളപ്പണം വെളുപ്പിക്കല്‍; എസ്ഡിപിഐ ദേശീയ പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് ഇഡി

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്

നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്നായിരുന്നു ഫൈസിയെ ഇഡി കസ്റ്റഡിയില്‍ എടുത്തത്.sdpi national president faizi arrested by ed 

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നായിരുന്നു കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് അറസ്റ്റിന് കാരണമായതെന്നാണ് ഇഡി പറയുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കലില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും സമഗ്രമായ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്‌റ്റ് ചെയ്‌തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

ഫെബ്രുവരി 28 ന് ഇഡിയുടെ നേതൃത്വത്തില്‍ ഫൈസിയുടെ കേരളത്തിലെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ ഇഡി ഫൈസിക്ക് സമന്‍സ് അയച്ചിരുന്നു. 2022 സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിഎഫ്‌ഐ സംഘടന തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നതായും തീവ്രവാദ ധനസഹായത്തില്‍ പങ്കാളിയാണെന്നും കേന്ദ്രം ആരോപിച്ചിരുന്നു.

2021 മുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന ഭാരവാഹികള്‍ ഉള്‍പ്പെടെ 26 അംഗങ്ങളെ ഏജന്‍സി അറസ്റ്റ് ചെയ്യുകയും ഒമ്പത് കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

2009ലാണ് എസ്‌ഡിപിഐ എന്ന പാര്‍ട്ടി സ്ഥാപിതമായത്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി എസ്‌ഡിപിഐക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങള്‍ സ്വതന്ത്ര സംഘടനയാണെന്നും പിഎഫ്‌ഐയുമായി ബന്ധമില്ലെന്നുമാണ് എസ്‌ഡിപിഐ വ്യക്തമാക്കിയത്. sdpi national president faizi arrested by ed 

Content Summary: sdpi national president faizi arrested by ed

Leave a Reply

Your email address will not be published. Required fields are marked *

×