June 19, 2026 |
Share on

ജേക്കബ് തോമസിനെ വിമര്‍ശിച്ചും വിന്‍സന്‍ എം പോളിനെ പിന്തുണച്ചും സെന്‍കുമാര്‍

അഴിമുഖം പ്രതിനിധി ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇരയായ വിന്‍സന്‍ എം പോളിനെ പിന്തുണച്ച് സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. വിന്‍സന്‍ എം പോള്‍ കേരള പൊലീസിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും നിയമം നോക്കി പ്രവര്‍ത്തിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വിജിലന്‍സ് ഡിജിപിയായ വിന്‍സന്‍ എം പോള്‍ നടത്തിയത് സ്വാഭാവിക ഇടപടെലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബാര്‍ കേസില്‍ സത്യം വിജയിച്ചുവെന്ന് അഭിപ്രായപ്പെട്ട ഡിജിപി ജേക്കബ് തോമസിനെ സെന്‍കുമാര്‍ വിമര്‍ശിക്കുകയും ചെയ്തു. […]

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇരയായ വിന്‍സന്‍ എം പോളിനെ പിന്തുണച്ച് സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. വിന്‍സന്‍ എം പോള്‍ കേരള പൊലീസിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും നിയമം നോക്കി പ്രവര്‍ത്തിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വിജിലന്‍സ് ഡിജിപിയായ വിന്‍സന്‍ എം പോള്‍ നടത്തിയത് സ്വാഭാവിക ഇടപടെലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബാര്‍ കേസില്‍ സത്യം വിജയിച്ചുവെന്ന് അഭിപ്രായപ്പെട്ട ഡിജിപി ജേക്കബ് തോമസിനെ സെന്‍കുമാര്‍ വിമര്‍ശിക്കുകയും ചെയ്തു. അച്ചടക്ക ലംഘനം നടത്തിയതിന് അദ്ദേഹത്തിന് എതിരെ നടപടി എടുക്കുമെന്നും സെന്‍കുമാര്‍ അറിയിച്ചു. ഈ കേസ് ജേക്കബ് തോമസ് ഒരുഘട്ടത്തിലും കൈകാര്യം ചെയ്തിരുന്നില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. കേസില്‍ നിന്ന് തന്നെ മാറ്റിയെന്ന് ജേക്കബ് തോമസ് പറയുന്നതിന് കാരണം പ്രത്യേക താല്‍പര്യ പ്രകാരമാകുമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×