June 06, 2026 |
Share on

10 വര്‍ഷം സെക്‌സ് നിഷേധിച്ചു: ഭര്‍ത്താവിന്റെ ലിംഗം ഭാര്യ ചെത്തി

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് 30കാരിയായ യുവതി ഭര്‍ത്താവിന്റെ ലിംഗം ചെത്തിക്കളഞ്ഞത്. വിവാഹം കഴിഞ്ഞ് 10 വര്‍ഷമായിട്ടും ഭര്‍ത്താവ് ലൈംഗികബന്ധത്തിന് സമ്മതിച്ചിരുന്നില്ല.

10 വര്‍ഷമായി ലൈംഗികബന്ധം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ലിംഗം ഭാര്യ ഛേദിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് 30കാരിയായ യുവതി ഭര്‍ത്താവിന്റെ ലിംഗം ചെത്തിക്കളഞ്ഞത്. വിവാഹം കഴിഞ്ഞ് 10 വര്‍ഷമായിട്ടും ഭര്‍ത്താവ് ലൈംഗികബന്ധത്തിന് സമ്മതിച്ചിരുന്നില്ല. കുട്ടികളില്ലാത്തതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. അക്രമം നടത്തിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് സെക്‌സ് നിഷേധിച്ച് നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണ് ഇത് ചെയ്തതെന്നാണ് അക്രമം നടത്തിയ ഭാര്യ, പൊലീസിനോട് പറഞ്ഞത്. കുളിമുറിയില്‍ നിന്ന് ഇറങ്ങി വന്ന ഭര്‍ത്താവിനെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തനിക്ക് വേറെ ഏത് സ്ത്രീയുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് കുട്ടികളെ ഉണ്ടാക്കാന്‍ കഴിയുമെന്നും എന്നാല്‍ നിന്നോടൊപ്പം അതുണ്ടാവില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്ന് ഭാര്യ പറയുന്നു. ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഏറെ മാനസിക പീഡനം സഹിച്ച ശേഷമാണ് ഇത് ചെയ്തതെന്നും കുറ്റബോധമില്ലെന്നുമാണ് യുവതി പറയുന്നത്. ഇരയായ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമായി തുടരുകയാണ്. ബുലന്ദ്ഷഹര്‍ സ്വദേശികളായ ദമ്പതികള്‍ എട്ട് വര്‍ഷത്തോളമായി ഗാസിയാബാദില്‍ താമസിക്കുകയാണ്. ആക്രമിക്കപ്പെട്ട ഭര്‍ത്താവ് ഒരു ടാക്‌സി ഓപ്പറേറ്ററാണ്.

വായനയ്ക്ക്:
https://goo.gl/UqXL8Q

Leave a Reply

Your email address will not be published. Required fields are marked *

×