June 04, 2026 |
Share on

സഹപ്രവര്‍ത്തകരാല്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്‌; പാര്‍വതി

ആരുടെയും പേരു പറയുന്നില്ല, ആരെയും ശിക്ഷിക്കാനും ഉദ്ദേശിക്കുന്നില്ല

സിനിമയിലെ സഹപ്രവര്‍ത്തകര്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്നു നടി പാര്‍വതി. ന്യൂസ് 18 ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഈ വിവരം വെളിപ്പെടുത്തിയത്. വിഷു ദിനത്തില്‍ ഈ അഭിമുഖം സംപ്രേക്ഷണം ചെയ്യും.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചു പറയുമ്പോഴായിരുന്നു പാര്‍വതി സ്വന്തം അനുഭവത്തിലേക്കും കടന്നത്. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ലൊ്‌ക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്ത് ആയിരുന്നു അഭിനയിക്കേണ്ടത്. ആരും സഹായത്തിനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ എനിക്ക് അറിയാം. ഞാന്‍ അങ്ങനത്തെ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണു സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപെട്ടുപോകുന്ന അവസ്ഥ.നമ്മുടെ ദേഹം ഇങ്ങനെ ആയതുകൊണ്ടാണ് നമ്മള്‍ ഉപയോഗിക്കപ്പടുന്നതും, ചൂഷണം ചെയ്യപ്പെടുന്നതും എന്ന് എനിക്കറിയാം. ; പാര്‍വതി പറയുന്നു.

പീഡനമേല്‍ക്കേണ്ടി വന്നതു സഹപ്രവര്‍ത്തകരില്‍ നിന്നു തന്നെയാണെന്നും എന്നാല്‍ തന്നെ ഉപദ്രവിച്ചവരുടെ പേരുകള്‍ തുറന്നു പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ലെന്നും പാര്‍വതി പറയുന്നു. അവരെ ശിക്ഷിക്കാനൊന്നുമല്ല ഇതു പറയുന്നത്. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. അതില്‍ നിന്നും പുറത്തുകടന്നു. പക്ഷേ എനിക്ക് അതു പറയാന്‍ പറ്റും. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റുള്ള സ്ത്രീകളോടു പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല; അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×