June 04, 2026 |
Share on

ഷാറൂഖിന്റെ മകളുടെ അഭിനയ വീഡിയോ വൈറല്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന് സ്വന്തം വീട്ടില്‍ നിന്നുതന്നെ അഭിനയരംഗത്ത് കടുത്ത മത്സരം നേരിടേണ്ടി വരും

ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന് സ്വന്തം വീട്ടില്‍ നിന്നുതന്നെ അഭിനയരംഗത്ത് കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് അവസ്ഥയാണ്. എസ്ആര്‍കെയുടെ മകള്‍ സുഹാന ഖാന്‍ സ്‌കൂള്‍ നാടകത്തില്‍ അഭിനയിച്ച സിന്‍ഡ്രലയുടെ വേഷമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍. സിന്‍ഡ്രലയുടെ കഥാപാത്രത്തിന് ഒരു ചെറിയ മാറ്റം നല്‍കാനും സുഹാന മറന്നിട്ടില്ല. ഇവിടെ കാണുന്ന സിന്‍ഡ്രല ശല്യക്കാരിയും പരാതിക്കാരിയുമാണ്.

അഭിനയരംഗത്ത് വലിയ ഉയരങ്ങളിലെത്താനുള്ള പ്രതിഭ സുഹാനയ്ക്കുണ്ടെന്നാണ് വീഡിയോ കണ്ടെവരെല്ലാം സമ്മതിക്കുന്നത്. ഒരു നടിയാകാനാണ് സുഹാനയുടെ ആഗ്രഹമെന്നും എന്നാല്‍ അഭിനയം തന്നില്‍ നിന്നു പഠിക്കാനുള്ള ഉദ്ദേശം അവള്‍ക്കില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമേ അഭിനയരംഗത്തേക്ക് പ്രവേശിക്കാവു എന്നൊരു നിബന്ധനയും തന്റെ മക്കള്‍ക്ക് മുന്നില്‍ അദ്ദേഹം വച്ചിട്ടുണ്ട്. തന്റെ മേഖലയായതിനാല്‍ കുട്ടികള്‍ അഭിനയരംഗത്തേക്ക് വരുന്നതില്‍ അഭിമാനമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ആര്‍കെയുടെ മൂത്ത മകന്‍ ആര്യന്‍ യുഎസില്‍ സിനിമ പഠനത്തിലാണ്. സുഹാന വിദേശത്തെ സ്‌കൂളില്‍ പഠിക്കുന്നു. ബിരുദാനന്തര ബിരുദം നേടുന്ന മക്കള്‍ക്ക് വീട്ടില്‍ നല്ല ഭക്ഷണം ലഭിക്കുമെന്നാണ് ഷാറൂഖിന്റെ നിലപാട്. സുഹാനയുടെ സ്‌കൂളിലെ അഭിനയം കൊണ്ട് തല്‍ക്കാലും പ്രേക്ഷകര്‍ തൃപ്തിപ്പെടേണ്ടി വരുമെന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *

×