June 13, 2026 |
Share on

ഷാറൂഖ് ഖാനെ ചോദ്യം ചെയ്തു

അഴിമുഖം പ്രതിനിധി ബോളിവുഡ് താരം ഷാറൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ചോദ്യം ചെയ്തു. ഐപിഎല്ലില്‍ ഷാറൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളായ നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളുടെ മൂല്യം കുറച്ചു കാണിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ചോദ്യം ചെയ്തത്. ഷാറൂഖിനൊപ്പം കമ്പനിയുടെ സഹ ഉടമകളായ ജൂഹി ചൗളയേയും ഭര്‍ത്താവ് ജെ മേത്തയേയും ചോദ്യം ചെയ്തു. മൂന്നു മണിക്കൂറോളം ഷാറൂഖിനെ ചോദ്യം ചെയ്തു. 2008-ല്‍ കമ്പനിയുടെ അഞ്ച് മില്ല്യണ്‍ ഓഹരികള്‍ മേത്തയുടെ […]

അഴിമുഖം പ്രതിനിധി

ബോളിവുഡ് താരം ഷാറൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ചോദ്യം ചെയ്തു. ഐപിഎല്ലില്‍ ഷാറൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളായ നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളുടെ മൂല്യം കുറച്ചു കാണിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ചോദ്യം ചെയ്തത്. ഷാറൂഖിനൊപ്പം കമ്പനിയുടെ സഹ ഉടമകളായ ജൂഹി ചൗളയേയും ഭര്‍ത്താവ് ജെ മേത്തയേയും ചോദ്യം ചെയ്തു. മൂന്നു മണിക്കൂറോളം ഷാറൂഖിനെ ചോദ്യം ചെയ്തു. 2008-ല്‍ കമ്പനിയുടെ അഞ്ച് മില്ല്യണ്‍ ഓഹരികള്‍ മേത്തയുടെ മൗറീഷ്യന്‍ കമ്പനിയായ സീ ഐലന്‍ഡ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന് കൈമാറിയപ്പോള്‍ മൂല്യം കുറച്ചു കാണിച്ചു എന്നാണ് ആരോപണം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×