Continue reading “യുഎഇയില്‍ വിസ പുതുക്കുന്നതിന്ക്ഷയ രോഗ പരിശോധന നിര്‍ബന്ധമാക്കി”

" /> Continue reading “യുഎഇയില്‍ വിസ പുതുക്കുന്നതിന്ക്ഷയ രോഗ പരിശോധന നിര്‍ബന്ധമാക്കി”

"> Continue reading “യുഎഇയില്‍ വിസ പുതുക്കുന്നതിന്ക്ഷയ രോഗ പരിശോധന നിര്‍ബന്ധമാക്കി”

">

UPDATES

പ്രവാസം

യുഎഇയില്‍ വിസ പുതുക്കുന്നതിന്ക്ഷയ രോഗ പരിശോധന നിര്‍ബന്ധമാക്കി

Avatar

                       

അഴിമുഖം പ്രതിനിധി

യു.എ.ഇ താമസക്കാര്‍ക്കെല്ലാം വിസ പുതുക്കുമ്പോള്‍ ക്ഷയരോഗ പരിശോധന നിര്‍ബന്ധമാക്കി ഉത്തരവ്. എയ്ഡ്സ്, മഞ്ഞപ്പിത്തം എന്നീ അസുഖങ്ങളുള്ളവര്‍ക്കും ഇനി മുതല്‍ വിസ ലഭിക്കില്ല. യുഎ ഇ വൈസ്  പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ്  ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. പരിശോധനയില്‍ ക്ഷയം കണ്ടെത്തുകയാണെങ്കില്‍ ചികിത്സ നിര്‍ദേശിക്കുകയും ഒരുവര്‍ഷത്തേക്ക് മാത്രം വിസ അനുവദിക്കുകയും ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യും. രോഗം മാറിയാല്‍ മാത്രമേ വിസ പുതുക്കുകയുള്ളൂ. ആദ്യമായത്തെുന്നവരെയും ശ്വാസകോശ ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കും. നേരത്തെ ക്ഷയ രോഗം ഉള്ളയാളാണെന്ന് തെളിഞ്ഞാല്‍ വിസ നല്‍കില്ല മൂന്നു ഘട്ടമായി നടത്തുന്ന പരിശോധനകള്‍ക്കൊടുവിലും രോഗം കണ്ടെത്തുകയാണെങ്കില്‍ വിസ റദ്ദാക്കുവാനും ആണ് തീരുമാനം.

സമാനമായ രീതിയില്‍   ആദ്യമായി വിസയെടുക്കുമ്പോഴും പുതുക്കുമ്പോഴും എയ്ഡ്സിനായുള്ള വൈദ്യപരിശോധന നടത്തുകയും എച്ച്.ഐ.വി ബാധിതനാണെന്ന് തെളിഞ്ഞാല്‍ വിസ നല്‍കാതെ തിരിച്ചയക്കും. ആദ്യമായി രാജ്യത്തത്തെുന്നവര്‍ക്കും ആയമാര്‍, വീട്ടുജോലിക്കാര്‍, നഴ്സറി- കിന്‍റര്‍ഗാര്‍ട്ടന്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ റെസിഡന്‍സ് വിസ പുതുക്കുമ്പോഴും ഹെപറ്റൈറ്റിസ്- ബി പരിശോധനക്ക് വിധേയമാക്കും. ആദ്യമായത്തെുന്നവര്‍ക്ക് രോഗം കണ്ടത്തെിയാല്‍ വാക്സിന്‍ നല്‍കുകയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും. 

 

Related news


Share on

മറ്റുവാര്‍ത്തകള്‍