February 19, 2025 |

സ്വകാര്യത ചോരുമോയെന്ന ഭയം; ജീവനെടുത്ത ജ്യൂസ് ചലഞ്ച്

തന്റെ പ്രാണൻ പിടഞ്ഞ് തീരുമ്പോഴും ജീവനുതുല്യം സ്‌നേഹിച്ച കാമുകി ചതിക്കുമെന്ന് ഷാരോൺ കരുതിയിരുന്നില്ല

2022 ഒക്ടോബർ 25 കേരളത്തിലെ ഒരു സാധാരണ ദിവസം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഷാരോൺ രാജ് എന്ന ചെറുപ്പക്കാരൻ മരണപ്പെടുന്നു. ഷാരോണിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ കുടുംബം പോലീസിൽ പരാതി നൽകി. അതിനുശേഷം നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ കേരളം സാക്ഷിയായത് മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകത്തിന്റെ കഥയ്ക്കായിരുന്നു. സംശയത്തിന്റെ ആദ്യത്തെ അമ്പ് ഗ്രീഷ്മയ്ക്ക് നേരെ ഉയർന്നുവെങ്കിലും താൻ നിരപരാധിയെന്ന് കാണിക്കാൻ ഗ്രീഷ്മ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ കേരളാ പേലിസിന്റെ ചോദ്യം ചെയ്യലിനു മുൻപിൽ അധികം പിടിച്ചു നിൽക്കാൻ അവർക്ക് കഴിഞ്ഞില്ല.

തന്റെ പ്രാണൻ പിടഞ്ഞ് തീരുമ്പോഴും ജീവനുതുല്യം സ്‌നേഹിച്ച കാമുകി ചതിക്കുമെന്ന് ഷാരോൺ കരുതിയിരുന്നില്ല. ഏറെ പ്രതീക്ഷയോടെ ഞങ്ങൾ വളർത്തിയ കുഞ്ഞല്ലെ എന്ന ആ മാതാപിതാക്കളുടെ ചോദ്യം കാണികളെയും കണ്ണീരിലാഴ്ത്തുകയാണ്. പുതുതായി ആലോചന വന്ന സൈനികനൊപ്പമുള്ള ജീവിതം സ്വപ്‌നം കണ്ടുകൊണ്ടാണ് ഷാരോണിന് അവർ വിഷക്കെണിയൊരുക്കിയത്. 2021ലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലാകുന്നത്. ഒന്നര വർഷത്തോളം നീണ്ടുനിന്ന പ്രണയം തുടങ്ങുന്നത് ഒരേ ബസിലുള്ള കോളേജ് യാത്രയ്ക്കിടെ ആയിരുന്നു.

തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിൽ വച്ച് രഹസ്യമായി താലി ചാർത്തി ഇരുവരും വിവാഹിതരായിരുന്നു. ഭാര്യാഭർത്താക്കന്മാരെപ്പോലെയായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. എന്നാൽ ഇതിന് ശേഷം 20222 മാർച്ച് മാസത്തിൽ ഒരു സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു, ഇത് ഷാരോണിനെ മാനസികമായി തളർത്തി. തന്റെ പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാതിരുന്ന ഷാരോണിന് കരുതിക്കൂട്ടി വിഷം നൽകുകയായിരുന്നു ഗ്രീഷ്മ.

ലൈംഗികച്ചുവയോടെ സംസാരിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൃത്യം നടപ്പാക്കുകയായിരുന്നു. ഷാരോണിന് വിഷം കലർത്തിയ കഷായം നൽകുന്നതിന്റെ തലേദിവസവും ഒരു മണിക്കൂറിലധികം അവർ തമ്മിൽ സംസാരിച്ചതും ഇത്തരം കാര്യങ്ങളായിരുന്നു. 2022 ഒക്ടോബർ 14ന് രാവിലെ രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാൻ ഗ്രീഷ്മ ഷാരോണിനെ നിർബന്ധിക്കുന്നതായും കുറ്റപത്രത്തിൽ പറയുന്നു.

ഗ്രീഷ്മ പറഞ്ഞത് പ്രകാരം രാവിലെ വീട്ടിലെത്തിയ ഷാരോണിന് വിഷം കലർത്തിയ കഷായം നൽകിയ ശേഷം കീടനാശിനി കുപ്പിയുടെ ലേബൽ മാറ്റി അടുത്ത റബ്ബർ തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു ഗ്രീഷ്മ. മരണത്തിന് തൊട്ടുമുൻപുവരെ ഗ്രീഷ്മയെക്കുറിച്ച് ഒരു സംശയത്തിന്റെ തരിപോലും ഷാരോണിന്റെ മനസിൽ ഉണ്ടായിരുന്നില്ല, എന്നാൽ മരണത്തിന് തൊട്ടുമുൻപ് ഷാരോൺ കാര്യങ്ങളെല്ലാം തന്റെ ഉറ്റവരെ അറിയിച്ചു.

കൊലചെയ്യുക എന്ന് ഉദേശത്തോടെ പലതവണ ഗ്രീഷ്മ ഷാരോണിന് വിഷം നൽകിയിട്ടുണ്ട്. ജ്യൂസിൽ വിഷം കലർത്തി നൽകിയും, ആദ്യഭർത്താവ് മരിക്കുമെന്ന് പറഞ്ഞ് പറ്റിച്ചുമെല്ലാം ഷാരോണിനെ ഒഴിവാക്കാൻ പല തചവണ ഗ്രീഷമ ശ്രമിച്ചു.

content summary; sharon raj murder case the shocking poisonous plot of greeshma

×