ഷേഖ് ഹസീനയ്ക്ക് വധശിക്ഷ

വിചാരണയുടെ സമയത്ത് ഹസീന ഹാജരായിരുന്നില്ല

ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ. 2024ൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ട്രൈബ്യൂണലിന്റെ വിധി.

വിചാരണയുടെ സമയത്ത് ഹസീന ഹാജരായിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ശക്തമായതിനെ തുടർന്ന് അധികാരം വിട്ട് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. അവരുടെ അഭാവത്തിലാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പ്രക്ഷോഭകരെ അടിച്ചമർത്താനായി മാരകമായ ബലപ്രയോഗത്തിനും കൂട്ടക്കൊലകൾക്കും ഹസീന നേരിട്ട് ഉത്തരവിട്ടുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചതായി റിപ്പോർട്ടുകളുണ്ട്.

അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ള വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ധാക്കയിൽ സൈന്യത്തെയും പോലീസിനെയും വിന്യസിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിധിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ഹസീനയുടെ പാർട്ടിയായ അവാമി ലീഗ്, ഈ ട്രൈബ്യൂണലിനെ ‘കങ്കാരു കോടതി’ എന്ന് വിശേഷിപ്പിച്ച് വിധി തള്ളിക്കളഞ്ഞു. ഈ വിധി ബംഗ്ലാദേശിന്റെ ഭാവി രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

content summary: Sheikh Hasina, the ex-Prime Minister, has received a death sentence for alleged ‘crimes against humanity’

This post was last modified on November 17, 2025 2:44 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment