കേരളത്തിൽ സ്ത്രീധന, ഗാർഹിക പീഡനങ്ങളെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് നാളുകളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ കഴിഞ്ഞദിവസം ലഹരിക്ക് അടിമപ്പെട്ട് സ്വന്തം ഭാര്യയെ മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ വാർത്ത നടുക്കുന്നതായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുമ്പോഴും പരാതി നൽകിയാൽ പോലും നടപടികൾ എടുക്കേണ്ടതിന് പകരം പോലീസിന്റെ നിഷ്‌ക്രിയത്വ മനോഭാവം കൊലപാതകങ്ങളിലേക്ക് വരെ എത്തിച്ചിരിക്കുകയാണ്. അത്തരമൊരു സംഭവമാണ് താമരശേരിയിലെ ഈങ്ങാപ്പുഴയിൽ ഉണ്ടായത്. shibila murder case
ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബില ലഹരിക്ക് അടിമയായ യാസർ തന്നെ കൊലപ്പെടുത്തുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയ കാര്യം പോലീസിൽ അറിയിച്ചിട്ടും നടപടി യാതൊരു നടപടിയും ഉണ്ടായില്ല. ഷിബിലയെ കൊലപ്പെടുത്തുമെന്ന് യാസർ വാട്സാപ്പിലൂടെയടക്കം ഭീഷണിപ്പെടുത്തിയിരുന്നു. അതും പൊലീസിനു നൽകിയ പരാതിയിലുണ്ട്, എന്നാൽ കൂടുതൽ അന്വഷണത്തിനൊന്നും പൊലീസ് തയ്യാറായില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു.
ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് ഈങ്ങാപ്പുഴ സ്വദേശി യാസർ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. എന്നാൽ യാസർ ലക്ഷ്യമിട്ടിരുന്നത് ഭാര്യാപിതാവ് അബ്‌ദു റഹിമാനെയെന്ന് മൊഴി. കൊല്ലപ്പെട്ട ഷിബിലയെ യാസറിൻറെ കൂടെ കൊണ്ടുപോകുന്നതിൽ തടസം നിന്നത് പിതാവായിരുന്നുവെന്ന പ്രതിയുടെ തോന്നലാണ് ഇതിന് കാരണം. ഇക്കാര്യം പ്രതി താമരശേരി പൊലീസിനോട് വെളിപ്പെടുത്തി.
ഷിബിലയെ യാസർ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാൻ താത്‌പര്യമില്ലെന്ന് ഷിബില അറിയിച്ചിട്ടും യാസർ നിരന്തരം ശല്യപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താമരശേരിയിൽ ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖ്, യാസറിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെ ഷിബില ഇക്കാര്യവും ചോദ്യം ചെയ്‌തിരുന്നു.
യാസർ ആഷിഖിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെ ഭയന്ന ഷിബില ഉടൻ തന്നെ താമരശേരി പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. ഇതിനുപുറമെ സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും ഷിബിലയുടെ പേരിൽ യാസർ പണം പലിശക്കെടുത്തിരുന്ന വിവരവും പുറത്തുവന്നു. ഇക്കാര്യവും ഇരുവരും തമ്മിലുള്ള അകൽച്ചക്ക് ആക്കംകൂട്ടി എന്നാണ് കരുതുന്നത്.
ഈങ്ങാപ്പുഴ സ്വദേശി യാസർ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയും, ഷിബിലയുടെ മാതാപിതാക്കളെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കഴുത്തിനേറ്റ വെട്ടാണ് ഷിബിലയുടെ മരണ കാരണം. ചൊവ്വാഴ്ച്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഒരാഴ്ച്ചയായി ഷിബില സ്വന്തം വീട്ടിലായിരുന്നു താമസം. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപും യാസിറിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു, എന്നാൽ പരാതിയിൽ നടപടിയൊന്നും ഉണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു. പ്രതി യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ടെന്നതടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പരാതി നൽകിയിരുന്നത്. താമരശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.
ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണ് യാസിർ എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം നടന്ന് 5 മണിക്കൂറുകൾക്കകം തന്നെ യാസിർ പോലീസ് കസ്റ്റഡിയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്ന യാസറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നോമ്പ് തുറക്കുന്ന സമയത്താണ് യാസർ തന്റെ കാറിൽ ഭാര്യ വീട്ടിൽ എത്തുന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു യാസർ. മൂന്ന് വയസ് പ്രായമുള്ള പെൺകുട്ടിയുടെ മുന്നിൽ വച്ചാണ് ഷിബിലയെ കൊലപ്പെടുത്തിയത്. ആക്രമണം തടയാനെത്തിയതിന് പിന്നാലെയാണ് ഷിബിലയുടെ മാതാപിതാക്കൾക്കും പിരിക്കേറ്റത്. കൊലപാതകത്തിന് ശേഷം യാസർ പൂനൂരിലെത്തി കാറിൽ പെട്രോളടിക്കുകയും പണം നൽകാതെ കടന്നു കളയുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
നാലര വർഷങ്ങൾക്ക് മുൻപാണ് ഷിബിലയും യാസറും പ്രണയിച്ച് വിവാഹം കഴിച്ചത്. ആദ്യം വീട്ടുകാരുടെ സമ്മതമില്ലാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നു ഇരുവരും. പിന്നീട് ഷിബിലയുടെ നിർബന്ധ പ്രകാരം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യഘട്ടം മുതൽ തന്നെ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. പക്ഷേ താൻ കണ്ടെത്തിയ ആളായതിനാൽ തന്നെ വീട്ടുകാരെ പ്രശ്‌നങ്ങൾ അറിയിക്കാൻ ഷിബില ശ്രമിച്ചില്ല. ഷിബിലയുടെ സ്വർണമെല്ലാം വിറ്റ പണം ലഹരിഉപയോഗത്തിനായി യാസർ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. കടുത്ത ലഹരിക്കടിമയായ യാസർ ഷിബിലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. സ്നേഹിച്ചുകല്യാണം കഴിച്ചതുകൊണ്ട് നാലരവർഷം പിടിച്ചുനിന്നു. ഗത്യന്തരമില്ലാതെയാണ് ഷിബില സ്വന്തം വീട്ടിലേക്ക് കുഞ്ഞുമായി തിരിച്ചെത്തിയത്. ഒരു ഡ്രസ് മാത്രമെടുത്താണ് ഷിബില കുഞ്ഞിനെയുമെടുത്ത് തിരിച്ചുവന്നത്.
അംഗനവാടിയിൽ പോകുന്ന കുഞ്ഞിൻ്റേതുൾപ്പെടെ ബാക്കിയുള്ള വസ്ത്രം തിരിച്ചുതരണമെന്ന് മധ്യസ്‌ഥർ അടക്കം ആവശ്യപ്പെട്ടെങ്കിലും യാസർ തയ്യാറായില്ല. പൊലീസിനു പരാതി നൽകിയിട്ടും ക്രിയാത്മകമായി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. അവൻ വാങ്ങിച്ച വസ്ത്രമല്ലേ അവനിഷ്ടമുണ്ടെങ്കിൽ തിരിച്ചുകൊടുക്കട്ടേയെന്നായിരുന്നു പൊലീസിൻ്റെ ആദ്യപ്രതികരണം, പിന്നീട് ഡ്രസ് കുഞ്ഞിനും ഷിബിലയ്ക്കും കൊടുക്കണമെന്നും യാസറിനോട് ആവശ്യപ്പെട്ടു. എന്നാൽ വസ്ത്രമെല്ലാം കൂട്ടിയിട്ട് കത്തിച്ച് വാട്സാപ് സ്‌റ്റാറ്റസാക്കിയായിരുന്നു യാസർ അതിനു മറുപടി നൽകിയത്.
താമരശ്ശേരിയിൽ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ സുഹൃത്ത് കൂടിയാണ് യാസറെന്ന് ഈ അടുത്ത കാലത്താണ് ഷിബില മനസിലാക്കിയത്. ഇതും യാസറിൻ്റെ വീട്ടിൽനിന്നും ഇറങ്ങാനുള്ള കാരണമായി പറയുന്നുണ്ട്. ഇവിടെക്കിടന്നു മരിക്കേണ്ടി വന്നാലും അവൻ്റെ കൂടെ ഇനി പോവില്ലെന്നു പറഞ്ഞിരുന്നെന്ന് ഷിബിലയുടെ മാതാപിതാക്കൾ പറയുന്നു.
ഷിബിലയുടെ മൃതദേഹത്തിൻറെ ഇൻക്വസ്റ്റ് നടപടികൾ രാവിലെ 9 മണിക്ക് മെഡിക്കൽ കോളജിൽ ആരംഭിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. ശേഷം ഈങ്ങാപ്പുഴയിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. തുടർന്ന് വൈകിട്ടോടെ ഖബറടക്കം നടക്കും.shibila murder case
content summary; Investigations into the Engappuzha murder revealed that the accused was sober at the time of the crime