May 21, 2025 |
Share on

ശിവസേനാ അക്രമം: കിസ് ഓഫ് ലവ് പ്രതിഷേധം രണ്ടാം ഘട്ടം ഇന്ന്

2014 നവംബര്‍ രണ്ടിനായിരുന്നു മറൈന്‍ഡ്രൈവില്‍ ആദ്യ കിസ് ഓഫ് ലവ് പ്രതിഷേധം നടന്നത്.

കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര പോലീസിങ്ങിന്റെയും അതിക്രമത്തിന്റെയും പാശ്ചാത്തലത്തില്‍ കിസ് ഓഫ് ലവ് പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. വൈകിട്ട് നാലു മണിക്ക് മറൈന്‍ ഡ്രൈവില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിക്കാനാണ് സംഘാടകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കനകക്കുന്നിലും ഈ സമയത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

2014 നവംബര്‍ രണ്ടിനായിരുന്നു മറൈന്‍ഡ്രൈവില്‍ ആദ്യ കിസ് ഓഫ് ലവ് പ്രതിഷേധം നടന്നത്. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് ഡൌണ്‍ടൌണ്‍ റെസ്റ്റോറന്റ് അടിച്ചു തകര്‍ത്തതിനോടുള്ള പ്രതിഷേധമായിട്ടായിരുന്നു തുടക്കം. പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിസ് ഓഫ് ലവ് പ്രതിഷേധം അരങ്ങേറി. ഇവര്‍ക്ക് നേരെ പല തവണ സദാചാര വാദികളുടേയും മത സംഘടനകളുടെയും  ആക്രമണവും നേരിടേണ്ടി വന്നു. പോലീസും അക്രമകാരികളെ സഹായിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

ഈ പ്രതിഷേധം രാജ്യത്തെ വിവിധ ക്യാമ്പസുകളിലേക്ക് പടരുകരുകയും വിവിധ സംസ്ഥാനങ്ങളില്‍ സദാചാരപോലീസിങ്ങിനെതിരെ ഉയരുന്ന പ്രതിഷേധമെന്ന നിലയില്‍ ദേശീയപ്രക്ഷോഭമാകുകയും ചെയ്തിരുന്നു.

Also Read: ഈ തെമ്മാടിക്കൂട്ടത്തിന്റെ സദാചാരനായാട്ടിനെ ആട്ടിപ്പായിക്കുക

മുന്‍ സമയങ്ങളിലേതിനു സമാനമായി അക്രമകാരികളെ സഹായിച്ചുകൊണ്ട് കാഴ്ചക്കാരായി നില്‍ക്കുന്ന സമീപനമായിരുന്നു പോലീസ് ഇന്നലെയും സ്വീകരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

×