April 20, 2025 |

പാചകവാതകത്തിന്റെ വില വർധനവ് ജനങ്ങൾക്ക് സന്തോഷം- ശോഭ സുരേന്ദ്രൻ

സ്ത്രീകൾ ഇക്കാര്യത്തിൽ സംതൃപ്തർ, വിചിത്രവാദവുമായി

മോദി സർക്കാർ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷമെന്ന വിചിത്രവാദവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. എല്ലാവർക്കും പാചകവാതകം ലഭിക്കണമെന്ന ആഗ്രഹമാണ് കേന്ദ്ര സർക്കാരിനെന്നാണ് വിലവർധനവിനെക്കുറിച്ച് ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയത്.People happy with increased the price of cooking gas

വില വർധനവ് മോദി സർക്കാരുമായി ജനങ്ങളെ ചേർത്ത് നിർത്താനാണെന്നും, സേവനങ്ങൾ ലഭ്യമാക്കാൻ ആണ് വിലവർധിപ്പിച്ചതെന്നുമൊക്കെയാണ് ശോഭ സുരേന്ദ്രന്റെ ന്യായീകരണം. വില വർധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷമെയുള്ളുവെന്നും, സ്ത്രീകൾക്ക് ഇക്കാര്യത്തിൽ സംതൃപ്തിയാണെന്നും വില വർധനവ് സാധാരണക്കാർക്ക് വേണ്ടിയാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സബ്‌സീഡിയോടെയാണ് നൽകണമെന്നാണ് ആവശ്യം. അത് ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. കൂട്ടിയ പണം പാവങ്ങൾക്ക് തന്നെ കിട്ടുമെന്നാണ് ശോഭ സുരേന്ദ്രൻ പറയുന്നത്.

പാചകവാതകത്തിന് നിലവിൽ 50 രൂപ വർധിപ്പിച്ച് 853 രൂപയാണ് ആക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ശോഭ സുരേന്ദ്രന്റെ പഴയ വീഡിയോകളും വിലവർധനവിന് എതിരെ നടത്തിയിട്ടുള്ള പ്രസ്താവനകളും ഇപ്പോൾ ചർച്ചയാവുകയാണ്. ”അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. ഭക്ഷ്യ സാധനങ്ങൾ എങ്ങനെയെങ്കിലും വീട്ടമ്മമാർ അടുക്കളയിലെത്തിച്ചാലും അത് പാചകം ചെയ്യാൻ ഗ്യാസിന് എന്താ വില.” എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആകുലത. എന്നാൽ ഇപ്പോൾ ബിജെപി സർക്കാരിന്റെ പാചകവാതക വിലവർധന ജനങ്ങളെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു.

2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തുനമ്പോൾ നൽകിയ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇന്ധന വില പിടിച്ച് നിർത്തുമെന്നത്. എന്നാൽ ഇപ്പോൾ പാചകവാതകത്തിന് ഒരു സിലിണ്ടറിന് 853 രൂപ എന്ന നിലയിലാണ് വില വർധിച്ചിരിക്കുന്നത്.

പിഎം ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം പാചകവാതകം ലഭ്യമാകുന്നവരെയും വില വർധന കാര്യമായി ബാധിക്കും. പാചകവാതകത്തിന്റെ വില സർക്കാർ രണ്ടാഴ്ച്ച കൂടുമ്പോൾ അവലോകനം ചെയ്യുമെന്ന് ഹർദീപ് സിങ് പുരി അറിയിച്ചു.

പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ കൂട്ടിയതിനെക്കുറിച്ചും മന്ത്രി പരാമർശിച്ചിരുന്നു. എക്‌സൈസ് തീരുവയിലെ വർധനവ് സാധാരണ ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഹർദീപ് സിങ് വ്യക്തമാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 60 ഡോളർ കുറവ് വന്നതായും അദ്ദേഹം പറഞ്ഞു. എക്‌സൈസ് തീരുവയിൽ നിലവിലുണ്ടായ വർധനവിന്റെ ഭാരം എണ്ണക്കമ്പനികൾ വഹിക്കുമെന്നും എന്നാൽ ക്രമേണ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.People happy with increased the price of cooking gas

content summary; Shobha Surendran said that people are happy the Modi government has increased the price of cooking gas

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×