March 20, 2025 |

ട്രംപിനു വേണ്ടി സിഖ് മത പ്രാര്‍ത്ഥന ; വെട്ടിലായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ദൈവനിന്ദ ആരോപിച്ച് മതമൗലികവദികള്‍

കഴിഞ്ഞ ദിവസം റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ വച്ച് പാർട്ടിയുടെ നേതാക്കളിൽ ഒരാളായ സിഖ് വംശജ ഹർമീത് ധില്ലൻ ട്രംപിന് വേണ്ടി സിഖ് പ്രാർത്ഥനയായ അർദാസ് ചൊല്ലിയത് വാർത്തയായിരുന്നു.  പെൻസിൽവാനിയയിൽ വച്ചുണ്ടായ വധശ്രമത്തിൽ ഡൊണാൾഡ് ട്രംപ് അതിജീവിച്ചതിൽ അവർ ഗുർമുഖിയിലും ഇംഗ്ലീഷിലും ദൈവത്തിന് നന്ദി പറയുകയും, അമേരിക്കയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു.Harmeet dhillon Faces racist attack

എന്നാൽ സംഭവം വിവാദമായത് പ്രാർത്ഥനയുടെ പേരിൽ ഹർമീത് വിമർശനങ്ങൾ നേരിട്ടതോടെയാണ്. ക്രിസ്ത്യൻ മതമൗലികവാദികളിൽ നിന്നും തീവ്ര യാഥാസ്ഥിതികരിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയർന്നത്. പ്രാർത്ഥന ക്രിസ്ത്യൻ വിരുദ്ധതാണെന്നും, ദൈവ നിന്ദയും ഒപ്പം മന്ത്രവാദമാണെന്നുമാണ് ഇവർ വാദിക്കുന്നത്. അതെ സമയം തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രവർത്തക ലോറൻ വിറ്റ്‌സ്‌കെ ഹർമീത് ക്രിസ്ത്യൻ ഇതര മതത്തെ പ്രോത്സാഹിപ്പിച്ചതായും, വിദേശ ദൈവത്തോട് പ്രാർത്ഥിച്ചതിലൂടെ ട്രംപിനെ അപമാനിച്ചതായും സമൂഹമാധ്യമങ്ങലൂടെ ആരോപിച്ചു.

ഇതോടെ യഥാർത്ഥത്തിൽ കുരുക്കിലായിരിക്കുന്നത് ട്രംപും, റിപ്പബ്ലിക്കൻ പാർട്ടിയുമാണ്. ഹർമീതിന്റെ പ്രാർത്ഥനെക്കെതിരെ പാർട്ടിയിൽ നിന്ന് പോലും അങ്ങേയറ്റം വിദ്വേഷവും വംശീയവുമായ വിമർശനം ഉയർന്നതോടെ, പാർട്ടി കെട്ടിപ്പടുത്ത പ്രതിച്ഛായക്ക് തന്നെ മങ്ങലേറ്റു. രാജ്യത്തുടനീളമുള്ള വിവിധ ആളുകളുടെ വൈവിധ്യം അതേപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയ പാർട്ടിയിലെ ആളുകൾ തന്നെയാണ് വിദ്വേഷ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.Harmeet dhillon Faces racist attack

9/11 എന്ന സംഭവത്തിന് ശേഷം അന്യായമായി ടാർഗെറ്റുചെയ്യപ്പെട്ട സിഖ്കാർക്ക് വേണ്ടി വാദിച്ച അഭിഭാഷകയെന്ന നിലയിലാണ് ഹർമീത് ജനപ്രീതി നേടുന്നത്. ഇക്കാരണം കൂടി ചൂണ്ടിക്കാണിച്ചാണ് ട്രംപ് അനുകൂലികൾ ഹർമീതിനെ സൈബർ ആക്രമണം അടക്കം നടത്തുന്നത്. ( 2001 സെപ്തംബർ 11-ന് ഭീകരർ വിമാനങ്ങൾ ഹൈജാക്ക് ചെയ്ത സംഭവമാണ് 9/11 എന്ന പേരിൽ അറിയപ്പെടുന്നത്. ഈ വിമാനങ്ങൾ ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെൻ്റർ, വാഷിംഗ്ടൺ ഡി സി യിലെ പെൻ്റഗൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ഇടിച്ചിറക്കിക്കിയാണ് ഭീകരാക്രമണങ്ങൾ നടന്നത്. ഈ ആക്രമണങ്ങൾ നടത്തിയത് മിഡിൽ ഈസ്റ്റിൽ നിന്നോ ദക്ഷിണേഷ്യയിൽ നിന്നോ ആവാമെന്ന ഊഹാപോഹങ്ങൾ അന്ന് ശക്തമായിരുന്നു. )

അതേസമയം, ട്രംപ് മൂവ്മെന്റിൽ ഹർമീത് ധില്ലൻ എന്ന റിപ്പബ്ലിക്കൻ നേതാവിന്റെ വളർച്ചയാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. കാലിഫോർണിയ അഭിഭാഷക എന്ന നിലയിലും റിപ്പബ്ലിക്കൻ ദേശീയ കമ്മിറ്റി വനിതയായും അവർ ട്രംപ്മൂവ്മെന്റിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒരു ദശാബ്ദത്തിനുള്ളിലാണ്, സീരിയൽ ബേ ഏരിയയിലെ രാഷ്ട്രീയ സ്ഥാനാർത്ഥിയിൽ നിന്ന് ഹർമീത് ട്രംപിൻ്റെ ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിഭാഷ സംഘത്തിൽ എത്തുന്നതും, പോസ്റ്റ് മാഗ റിപ്പബ്ലിക്കൻ പാർട്ടിയിലെ അവിഭാജ്യ ഘടകമായും യാഥാസ്ഥിതിക മാധ്യമങ്ങളിൽ താരമായും മാറിയത്. ട്രംപിൻ്റെ അസംഖ്യം നിയമപോരാട്ടങ്ങളിൽ സഹായത്തിനായി 8.25 മില്യൺ ഡോളറാണ് ഹർമീതിന്റെ സ്ഥാപനം പ്രതിഫലമായി വാങ്ങിയത്. പാർട്ടിയുടെ വൈവിധ്യ സ്വഭാവം എടുത്തുകാട്ടി കൂടുതൽ വോട്ടുകൾ നേടാനുള്ള ശ്രമങ്ങൾക്ക് വിരുദ്ധമായാരുന്നു ഈ സംഭവം.

വൈറ്റ് നാഷണലിസ്റ്റും, യഹൂദവിരുദ്ധ പ്രവർത്തകനുമായ നിക്ക് ഫ്യൂൻ്റസാണ് ഹർമീതിന്റെ പ്രാർത്ഥനയിൽ ആദ്യ പ്രതികരണം നടത്തിയത്. കൺവെൻഷൻ്റെ ആദ്യ ദിവസം രാത്രിയിൽ നടന്ന തത്സമയ സ്ട്രീമിലെ പ്രാർത്ഥനയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ ദൈവനിന്ദയെന്ന് തന്നെ ഇതിനെ വിളിക്കാം. തികഞ്ഞ മതനിന്ദ.” 2022 നവംബറിൽ ട്രംപിൻ്റെ മാർ-എ-ലാഗോ ക്ലബിലെ കുപ്രസിദ്ധമായ അത്താഴത്തിൽ പങ്കെടുത്തതിന് ശേഷമാണ് ഫ്യൂൻ്റസ് കൂടുതൽ കുപ്രസിദ്ധി നേടിയത്.

വിമർശനങ്ങൾക്കിടയിലും, റിപ്പബ്ലിക്കൻ പ്രവർത്തകർ തന്നെ ഹൃദ്യമായി സ്വീകരിച്ചുവെന്ന് ഹർമീത് പറയുന്നു. ദൈവത്തിൻ്റെ സാർവത്രികത ഊന്നിപ്പറഞ്ഞുകൊണ്ട് അവൾ തൻ്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുകയും വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയുകയും ചെയ്തു. “എന്നെ ഇരയായി ചിത്രീകരിക്കരുത്. ”അതെ, ഓൺലൈനിൽ അടക്കംചില നെഗറ്റീവ് കമൻ്റുകൾ ഉണ്ട്, എന്നാൽ റിപ്പബ്ലിക്കൻ അംഗങ്ങൾ, ട്രംപ് കാമ്പെയ്‌നിലെ പ്രതിനിധികൾ എന്നിവർ എന്റെ പ്രാർത്ഥന അംഗീകരിച്ചു,” ഹർമീത് ധില്ലൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

അതേസമയം, മുൻ ട്രംപ് അനുകൂലികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വൈവിധ്യപരമായി ഇടാപഴകനാണ് പാർട്ടി താല്പര്യപ്പെടുന്നതെന്ന് കാണിക്കാനായിരുന്നു തിങ്കളാഴ്ച രാത്രിയിലെ പരിപാടി ലക്ഷ്യമിട്ടിരുന്നത്. എന്നിരുന്നാലും, ഹർമീതിന്റെ പ്രാർത്ഥനയോടുള്ള പ്രതികരണം സൂചിപ്പിക്കുന്നത് വലതുപക്ഷ ആളുകൾ ഈ ആശയത്തെ ശക്തമായി എതിർക്കുകയും കാര്യങ്ങൾ പഴയപടി നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും ആണ്.

Content summary; Sikh republican leader harmeet dhillon faces racism for sikh prayer at trump event

×