July 18, 2026 |
Share on

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി

അഴിമുഖം പ്രതിനിധി നിയന്ത്രണരേഖയില്‍ തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി. പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി ഭേദിച്ച് എത്തിയ തീവ്രവാദികള്‍ ജവാനെ കൊന്നതിന് ശേഷം മുഖം വികൃതമാക്കിയാണ് കടന്നു കളഞ്ഞത്. പാക് സൈന്യം നടത്തിയ വെടിവയ്പിന്റെ മറവിലാണ് തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് എത്തിയതും തിരികെ രക്ഷപ്പെട്ടതുമെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 15- പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് പാക് സൈന്യത്തിന്റെ പിന്തുണയോടെ തീവ്രവാദികള്‍ ഈ കൃത്യം […]

അഴിമുഖം പ്രതിനിധി

നിയന്ത്രണരേഖയില്‍ തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി. പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി ഭേദിച്ച് എത്തിയ തീവ്രവാദികള്‍ ജവാനെ കൊന്നതിന് ശേഷം മുഖം വികൃതമാക്കിയാണ് കടന്നു കളഞ്ഞത്. പാക് സൈന്യം നടത്തിയ വെടിവയ്പിന്റെ മറവിലാണ് തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് എത്തിയതും തിരികെ രക്ഷപ്പെട്ടതുമെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 15- പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് പാക് സൈന്യത്തിന്റെ പിന്തുണയോടെ തീവ്രവാദികള്‍ ഈ കൃത്യം നടത്തിയതെന്നും ഇതിന് തക്ക മറുപടി നല്‍കുമെന്നും സൈനിക വക്താവ്‌ അറിയിച്ചു.

നിലവില്‍ രൗജരി,സാമ്പ, അബ്ദുള്ളില്ല, ആര്‍എസ്പുര എന്നീ മേഖലഖളില്‍ രൂക്ഷമായ വെടിവയ്പും നൗഷര, സുദ്രബാനി. പല്ലന്‍വല്ല എന്നീവിടങ്ങളില്‍ കനത്ത ഷെല്ലാക്രമണവുമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×