‘മതപരിവർത്തനത്തിന് നിർബന്ധിച്ചത് മാനസികമായി തളർത്തി’ ; മരിക്കും മുമ്പ് സോന റമീസിന് മെസേജ് അയച്ചു

മരണവിവരം അമ്മയെ അറിയിക്കുന്നത് റമീസിന്റെ മാതാവ്

മതം മാറണമെന്ന് പറ‍ഞ്ഞു നിരന്തരം പീഡനം. ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ ഞാൻ ആ​​ഗ്രഹിക്കുന്നില്ല. ആൺസുഹൃത്തിന്റെയും വീട്ടുകാരെയുടെയും മാനസിക പീഡനത്തെ തുട‌‍ർന്ന് ആത്മഹത്യ ചെയ്ത 22 വയസുകാരി സോന കുറിച്ച വാക്കുകളാണിത്. അമ്മ ബിന്ദു പുറത്തു പോയി തിരികെ എത്തിയപ്പോഴായിരുന്നു തൂങ്ങി മരിച്ച നിലയിൽ സോനയെ കണ്ടത്.

സഹപാഠികളായിരുന്ന സോനയും സമീറും തമ്മിൽ പ്രണയത്തിലായിരുന്നു. മൂവാറ്റുപുഴ ​ഗവ. ടിടിഐ കോളേജിലെ വിദ്യാർത്ഥികൾ. സമീറിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി സോനയെത്തിയപ്പോൾ വീട്ടുകാർ പൂർണ്ണ സമ്മതമറിയിക്കുകയാണ് ചെയ്തത്. എന്നാൽ സോനയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്ന് റമീസിന്റെ കുടുംബം ആവശ്യപ്പെട്ടു. സോനയെ കൂട്ടിക്കൊണ്ടു പോയി വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചു. ഇതോടെ സോന വീട്ടിലേക്ക് തിരികെയെത്തുകയായിരുന്നു.

സോനയും റമീസുമായുള്ള വിവാഹത്തിന് കുടുംബം പൂർണ്ണ സമ്മതയമറിയിച്ചിരുന്നു. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്ന നിലപാടിലായിരുന്നു റമീസിന്റെ കുടുംബം. ഇക്കാര്യം പറഞ്ഞു കൊണ്ട് റമീസും കുടുംബവും നിരന്തരം സോനയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കോതമം​ഗലം അമ്പലപ്പടി വാർഡ് മെമ്പർ ബബിത അഴിമുഖത്തോട് പറഞ്ഞു. ഇത് കൊച്ചിനെ മാനസികമായി തളർത്തി. സോനയുടെ പിതാവ് മരിച്ചിട്ട് മൂന്ന് മാസം ആവുന്നതേ ഉണ്ടായിരുന്നുള്ളൂ. പിതാവിന്റെ ആണ്ടും കഴിഞ്ഞതിനും കുട്ടിയുടെ ടിടിസി കോഴ്സ് പൂർത്തിയായതിന് ശേഷവും വിവാഹം നടത്തി തരാമെന്നാണ് കുടുംബം പറഞ്ഞിരുന്നതായി ബബിത വ്യക്തമാക്കി.

ആത്മഹത്യയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സോന എഴുതിയ കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തു. മതം മാറാന്‍ സമ്മതിച്ച എന്നോട് റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോരാ, തന്റെ വീട്ടില്‍ നില്‍ക്കണമെന്ന് പറഞ്ഞു. ചെയ്ത തെറ്റിന് കുറ്റബോധമൊന്നും റമീസില്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞു. വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു ഞാന്‍ പോകുന്നു. അമ്മയും ചേട്ടനും ക്ഷമിക്കണം സോന കുറിപ്പിൽ എഴുതി.

പഠനത്തിലും നാട്ടിലെ മറ്റു പരിപാടികളിലുമൊക്കെ മുൻപന്തിയിൽ നിന്നിരുന്നു ഒരാളായിരുന്നു സോന. എല്ലാവർക്കും പ്രിയങ്കരി. മദ്യപാനിയായിരുന്നു അച്ഛൻ. ആ സാഹചര്യത്തിൽ നിന്നാണ് അവൾ പഠിച്ചത്. വീട്ടുജോലി ചെയ്താണ് അമ്മ സോനയേയും സഹോദരനെയും വളർത്തിയതും പഠിപ്പിച്ചതും. റമീസിന്റെ അമ്മ വിളിച്ച് പറഞ്ഞത് അനുസരിച്ച് സോനയുടെ അമ്മ പണിസ്ഥലത്ത് നിന്ന് ഓടിയെത്തിയപ്പോഴാണ് സോനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. റമീസിന്റെ ഫോണിലേക്ക് താൻ മരിക്കാൻ പോകുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് മെസേജ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റമീസിന്റെ അമ്മ വിളിച്ച് വിവരം പറയുന്നത്. എന്റെ അപ്പന്റെ അടുത്തേക്ക് പോകുന്നുവെന്ന് റമീസിന് അയച്ച മെസേജിൽ സോന കുറിച്ചിരുന്നതെന്ന് ബബിത പറയുന്നു.

content summary: Forced religious conversion caused severe mental distress; Sona’s suicide in the Kothamangalam case was reportedly due to pressure

This post was last modified on August 11, 2025 3:20 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment