April 19, 2025 |

“എനിക്ക് ആ സൈനികനെ തടയേണ്ടി വന്നു” ദക്ഷിണ കൊറിയക്കാരി ആൻ വൈറലാവുകയാണ്

ചൊവ്വാഴ്ച്ചയാണ് ആൻ ഗ്വി- റിയോങ് എന്ന പെൺകുട്ടി സൈനികന്റെ കയ്യിൽ നിന്നും റൈഫൽ വാങ്ങാൻ നോക്കിയതും തുടർന്ന് ഒരു പിടിവലിയിൽ കലാശിച്ചതും

സൗത്ത് കൊറിയയിലെ സിയോളിൽ 35 വയസുകാരിയായ സ്ത്രീയും സൈനികനുമായുണ്ടായ പിടിവലി വൈറലാവുകയാണ്. ചൊവ്വാഴ്ച്ചയാണ് ആൻ ഗ്വി- റിയോങ് എന്ന പെൺകുട്ടി സൈനികന്റെ കയ്യിൽ നിന്നും റൈഫൽ വാങ്ങാൻ നോക്കിയതും തുടർന്ന് ഒരു പിടിവലിയിൽ കലാശിച്ചതും. പ്രസിഡന്റ് യൂൻ സുക് യോളിന്റെ സൈനികനിയമ പ്രഖ്യാപനത്തെ ശക്തമായി എതിർത്ത പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ വക്താവ് കൂടിയാണ് അഹ്ൻ ഗ്വിറിയോങ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.South Korean woman

സൈനികന്റെ കയ്യിൽ നിന്ന് തോക്ക് പിടിച്ച് വാങ്ങിയപ്പോൾ വീഡിയോ ഇത്രത്തോളം ജനശ്രദ്ധ നേടുമെന്ന് കരുതിയില്ല എന്നാണ് ആൻ പറയുന്നത്.
ആനും സൈനികനും തമ്മിലുണ്ടായ തർക്കത്തിന്റെ വീഡിയോ യൂട്യൂബിൽ 1.2 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. “അവരെ തടയണം എന്നത് മാത്രമായിരുന്നു എൻ്റെ ഏക ചിന്ത. ഞാൻ അവരെ തള്ളിമാറ്റി, കുലുക്കി, എനിക്ക് കഴിയുന്നതെല്ലാം ചെയ്തു.”അവർ റോയിട്ടേഴ്സിനോട് പറഞ്ഞു.

നമ്മുടെ രാജ്യത്തെ നിരവധിയാളുകൾ സൈനിക നിയമത്തെ എതിർക്കുന്നവരാണ് അതുകൊണ്ട് തന്നെ അവരെ പ്രതിരോധിക്കണമെന്ന് ഞാൻ കരുതിയിരുന്നു. ആൻ വ്യക്തമാക്കി.

ചൊവ്വാഴ്ച നിയമനിർമ്മാതാക്കൾ ഒത്തുകൂടിയപ്പോൾ, അവരുടെ സഹായികൾ ഫർണിച്ചറുകൾ ഉപയോഗിച്ച് പ്രവേശന കവാടങ്ങൾ തടയുകയും മനുഷ്യച്ചങ്ങലകൾ ഉണ്ടാക്കുകയും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ആളുകളെ ചെറുക്കുകയും ചെയ്തു. പ്രസിഡൻ്റ് പട്ടാള നിയമം പ്രഖ്യാപിച്ച് രണ്ടര മണിക്കൂറിന് ശേഷം, 190 നിയമനിർമ്മാതാക്കൾ പാർലമെൻ്റിലേക്ക് പോകുകയും, നിയമത്തെ എതിർത്ത് ഏകകണ്ഠമായി വോട്ട് ചെയ്യുകയും ചെയ്തിരുന്നു.

“വിടൂ! നിനക്ക് നാണക്കേട് തോന്നുന്നില്ലേ?” എന്ന് ആക്രോശിച്ചു കൊണ്ട് അവൾ സൈനികന്റെ റൈഫിൾ പിടിച്ചെടുത്തു. അതിനു ശേഷം, പട്ടാളക്കാരൻ പിന്നോട്ട് പോവുകയായിരുന്നു.

ഇത് ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നോ? എന്ന ചോദ്യത്തിന്, “എന്നേക്കാൾ ധീരരായ നിരവധി ആളുകൾ സൈനിക നിയമത്തെ എതിർത്ത് മുന്നോട്ട് വരുന്നുണ്ട്. കവചിത വാഹനങ്ങൾ പുറത്ത് നിർത്താൻ പോലും കഴിയുന്നവരുണ്ടായിരുന്നു. അതിനാൽ, എൻ്റെ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് സവിശേഷമാണെന്ന് ഞാൻ കരുതുന്നില്ല. എന്നായിരുന്നു ആനിന്റെ പ്രതികരണം.

പൊതുജനങ്ങൾക്കെതിരെ തോക്ക് പ്രയോഗിക്കാൻ തങ്ങൾക്ക് ഉദ്ധേശമില്ല എന്നായിരുന്നു സൈനിക നിയമ സേനയുടെ കമാൻഡർ വ്യാഴാഴ്ച വ്യക്തമാക്കിയത്. സൈനികർക്ക് തത്സമയ വെടിയുണ്ടകൾ നൽകിയിട്ടില്ലെന്നാണ് രാജ്യത്തിൻ്റെ ഉപപ്രതിരോധ മന്ത്രിയുടെ പ്രതികരണം.

“ജനങ്ങൾ ഇതിനകം തന്നെ പ്രസിഡൻ്റ് യൂൻ സുക് യോളിനെ മാനസികമായി ഇംപീച്ച് ചെയ്തിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒരു കുട്ടി ഗെയിം കളിക്കുന്നതുപോലെ അല്ലെങ്കിൽ അത്തരം നേതൃത്വത്തെ രാജ്യത്തെ ഭാരമേല്പിക്കുന്നതുപോലെ ഒരു പ്രസിഡൻ്റ് സൈനിക നിയമം പ്രഖ്യാപിക്കുന്നു എന്നത് ആർക്കാണ് വിശ്വസിക്കാൻ കഴിയുക? ആൻ ചോദിക്കുകയായിരുന്നു.South Korean woman

content summary; South Korean woman who grabbed soldier’s gun says ‘I just needed to stop them’

South Korea Martial Law Soldier Gun Grabbin Defiance

Leave a Reply

Your email address will not be published. Required fields are marked *

×