പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍; ദരിദ്രര്‍ക്ക് വോട്ടവകാശം നഷ്ടമാകും- അമര്‍ത്യ സെന്‍

ഒരു തെറ്റ് തിരുത്താന്‍ വേണ്ടി ഏഴ് പുതിയ തെറ്റുകളെ ന്യായീകരിക്കരുത്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍. വോട്ടര്‍ പട്ടിക പുതുക്കുന്ന നീക്കം വലിയൊരു വിഭാഗം ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ആളുകള്‍ക്ക് വോട്ടവകാശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കര്‍ശനമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ നടപടിയെയും സെന്‍ ചോദ്യം ചെയ്തു. പല പാവപ്പെട്ടവര്‍ക്കും രേഖകള്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. ഭരണപരമായ നടപടികളും ആനുകാലിക പുനരവലോകനങ്ങളും ആവശ്യമാണ്, എന്നാല്‍ ഇത് പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് തടസ്സമാവരുതെന്നും അദ്ദേഹം പറഞ്ഞു.

”നിങ്ങള്‍ ഒരു തെറ്റ് തിരുത്താന്‍ വേണ്ടി ഏഴ് പുതിയ തെറ്റുകളെ ന്യായീകരിക്കരുത്’ സെന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കം വോട്ടര്‍ പട്ടികയില്‍ നിന്ന് യോഗ്യരായ വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ കാരണമാകും, ഇത് ജനാധിപത്യ പങ്കാളിത്തത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ SIR വിവാദം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ ഓഫ് ഇലക്ടറല്‍ റോള്‍സ് (SIR) നടപടി, വോട്ടര്‍ പട്ടിക പുതുക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് പറയപ്പെടുന്നു. എന്നാല്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ നടക്കുന്ന ഈ നടപടിക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

ബിഹാറില്‍, SIRന്റെ ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷത്തിലധികം പേരെയാണ് ഒഴിവാക്കിയത്. ഇതോടെ 7.9 കോടി വോട്ടര്‍മാരുണ്ടായിരുന്നത് 7.24 കോടിയായി കുറഞ്ഞു.

ദാരിദ്ര്യം, ക്ഷേമം, നീതി എന്നിവയെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമെമ്പാടും പ്രശംസ നേടിയ അമര്‍ത്യ സെന്‍, നടപടിക്രമങ്ങളിലുള്ള മെച്ചപ്പെടുത്തലുകള്‍ ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടായിരിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. ”നീതിയുക്തമായ ഒരു വ്യവസ്ഥ ഏറ്റവും ദുര്‍ബലരായവരെ എപ്പോഴും സംരക്ഷിക്കണം,” അദ്ദേഹം പറഞ്ഞു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി ബീഹാറില്‍ ‘വോട്ട് അധികാര്‍ യാത്ര’ നടത്തുകയും സംസ്ഥാനത്തെ ടകഞ നടപടിയിലെ ‘പിഴവുകളെ’ക്കുറിച്ച് ആവര്‍ത്തിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. special voter list update: Amartya Sen says the poor will Lose their right to vote

Content Summary: special voter list update: Amartya Sen says the poor will Lose their right to vote

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment