തോളിന് പരിക്കേറ്റ് വിശ്രമിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ കാണാന്‍ പ്രണയിനിയും ബോളിവുഡ് താരവുമായ അനുഷ്‌ക എത്തിയ വീഡിയോ ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ബംഗളൂരൂവില്‍ വിശ്രമത്തിലുള്ള കൊഹ്‌ലിയെ കാണാന്‍ പൂക്കളുമായി എത്തിയ അനുഷ്‌ക എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
ഇരുവരുടെയും പേരിന്റെ ആദ്യ ഭാഗം ചേര്‍ത്ത് വിരുഷ്‌ക എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നിരിക്കുന്നത്. അനുഷ്‌ക സമ്മാനിച്ച പൂക്കള്‍ കൈയിലേന്തിയ കൊഹ്‌ലിയെയും ഇവര്‍ ഒരുമിച്ച് കാറില്‍ കയറി പോകുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
അതേസമയം കൊഹ്‌ലിയുടെ പരിക്ക് ഭേദമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന കളിയില്‍ കൊഹ്‌ലി കളിക്കുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയ്‌ക്കെതിരെ നടന്ന ടെസ്റ്റ് സിരീസിലായിരുന്നു കൊഹ്‌ലിക്ക് പരിക്കേറ്റത്.