June 04, 2026 |

6.37 സെക്കന്‍ഡില്‍ 60 മീറ്റര്‍ ഓടിത്തീര്‍ത്തു; പുതിയ ലോക റെക്കോഡുമായി ക്രിസ്റ്റ്യന്‍ കോള്‍മാന്‍

ചൈനീസ് താരം ബിങ്തിയാന്‍ സു വെള്ളിയും യുഎസ് താരം റോണി ബേക്കര്‍ വെങ്കലവും നേടി. 

ലോക അത്ലറ്റിക്‌സിലെ പുതിയ സ്പ്രിന്റ് താരം യുഎസിലെ അറ്റ്‌ലാന്റ സ്വദേശിയായ ക്രിസ്റ്റിയന്‍ കോള്‍മാന്‍ ആണ്. യുകെയിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലെ 60 മീറ്റര്‍ ഓട്ട മത്സരത്തില്‍ 6.37 സെക്കന്റിന്റെ ലോക റെക്കോഡ് കുറിച്ചുകൊണ്ട് സ്വര്‍ണം നേടിയിരിക്കുകയാണ് ക്രിസ്റ്റിയന്‍ കോള്‍മാന്‍. 0.05 സെക്കന്റിന്റെ വ്യത്യാസമാണ് രണ്ടാം സ്ഥാനക്കാരനുമായി കോള്‍മാനുള്ളത്. ചൈനീസ് താരം ബിങ്തിയാന്‍ സു വെള്ളിയും യുഎസ് താരം റോണി ബേക്കര്‍ വെങ്കലവും നേടി.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×