ഇശാന്ത് ശര്‍മയുടെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ പീറ്റര്‍ ഹാന്‍ഡ്കോംപ്സ് നല്‍കിയ ക്യാച്ച് അനായാസം കോഹ് ലി കൈയിലൊതുക്കുകയായിരുന്നു.
ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്കോംപ്സിനെ പുറത്താക്കിയ കോഹ്‌ലിയുടെ ക്യാച്ചിംഗ് വീഡിയോ ശ്രദ്ധനേടുകയാണ്. ഇശാന്ത് ശര്‍മയുടെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ പീറ്റര്‍ ഹാന്‍ഡ്കോംപ്സ് നല്‍കിയ ക്യാച്ച് അനായാസം കോഹ് ലി കൈയിലൊതുക്കുകയായിരുന്നു.
സ്ലപില്‍ ലഭിച്ച ക്യാച്ച് എളുപ്പത്തില്‍ നേടാന്‍ സാധിക്കുന്നവയല്ലായിരുന്നു. ഒന്ന് കഠിനശ്രമം നടത്തിയെങ്കില്‍ മാത്രമെ പന്ത് ഫീല്‍ഡര്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കൂ.എന്നാല്‍ മികച്ച ടൈമിംഗ് ജംമ്പിലൂടെ സെക്കന്‍ഡ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന കോലി പന്ത് കൈയിലൊതുക്കി. ഉയര്‍ന്ന് ചാടിയ കോലി ക്യാച്ച് തന്റെ വലതു കൈകൊണ്ട് അനായാസം നേടുകയായിരുന്നു.
ക്യാച്ചിന്റെ വീഡിയോ കാണാം..
TAKE A BOW @IMVKOHLI ???
A piece of genius from #KingKohli in the slips https://t.co/EM9t1uPKGo #Kohli #ViratKohli pic.twitter.com/64WGLLKDKM
— Telegraph Sport (@telegraph_sport) December 14, 2018