June 04, 2026 |
Share on

പ്രതിഫലം കുറഞ്ഞിട്ടും കാര്യമാക്കാതെ ഇന്ത്യ എ ടീമിന്റെ പരിശീലകനായി തുടരാന്‍ ദ്രാവിഡ്

ബി.സി.സി.ഐയുമായി രണ്ടു വര്‍ഷത്തെ കരാറാണ് ദ്രാവിഡ് ഒപ്പിട്ടത്

പ്രതിഫലം കുറഞ്ഞിട്ടും കാര്യമാക്കാതെ ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായി തുടരാന്‍ രാഹുല്‍ ദ്രാവിഡ് കരാറൊപ്പിട്ടു. ബി.സി.സി.ഐയുമായി രണ്ടു വര്‍ഷത്തെ കരാറാണ് ദ്രാവിഡ് ഒപ്പിട്ടത്. നേരത്തെ പത്ത് മാസത്തെ പ്രതിഫലമായി ദ്രാവിഡിന് ബി.സി.സി.ഐ നല്‍കിയിരുന്നത് നാല് കോടി രൂപയായിരുന്നുവെങ്കില്‍ പുതിയ കരാര് പ്രകാരം ഏകദേശം അഞ്ചു കോടി രൂപയായിരിക്കും.

നേരത്തെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നപ്പോള്‍ തന്നെ ദ്രാവിഡ് ഐ.പി.എല്‍ ടീം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഉപദേശകനുമായിരുന്നു. ഡെയര്‍ ഡെവിള്‍സില്‍ നിന്നും നാല് കോടി രൂപയായിരുന്നു ദ്രാവിഡിന് ലഭിച്ചിരുന്നത്. ബി.സി.സി.ഐയുടെ പുതിയ കരാര്‍ പ്രകാരം ദ്രാവിഡിന് ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ കഴിയില്ല. ഒപ്പം കമന്ററിയുമായി ബന്ധപ്പെട്ട മേഖലയിലും പ്രവര്‍ത്തിക്കാനാവില്ല.

അതുകൊണ്ടു തന്നെ ദ്രാവിഡിന്റെ പ്രതിഫലം എട്ടു കോടിയില്‍ നിന്ന് അഞ്ചു കോടിയായി കുറയും. ജൂലായ് 2015-ലാണ് 44-കാരനായ ദ്രാവിഡ് ആദ്യമായി ഇന്ത്യന്‍ എ ടീമിന്റെ പരിശീലകനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×