April 26, 2025 |
Share on

ഫുട്‌ബോള്‍ മിശിഹായെ ഡ്രിബിളുചെയ്ത്‌ ട്വിറ്റര്‍ ലോകം

സോഷ്യല്‍ മീഡിയകളില്‍ എല്ലാം ഇപ്പോള്‍ മിശിഹായുടെ കാല്‍ സ്പര്‍ശമേറ്റ വിജയത്തിന്റെ വാഴ്ത്തലുകളാണ്

ഫുട്‌ബോള്‍ ഒരു മതമാണെങ്കില്‍, ആ മതത്തിലെ ഇപ്പോഴത്തെ മിശിഹയാണ് ലയണല്‍ മെസി. അര്‍ജന്‍രീനയ്ക്ക് ലോകകപ്പ് പ്രവേശനം അനിശ്ചിതത്വത്തിലായപ്പോള്‍ പതിവുപോലെ മിശിഹ മെസിയുടെ കാലുകള്‍ വീണ്ടും അത്ഭുതങ്ങള്‍ കാട്ടി. റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന തങ്ങളുടെ സ്ഥാനമുറപ്പിച്ചത് മെസിയുടെ ഹാട്രിക് ഗോളിന്റെ പിന്‍ബലത്തോടെയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ എല്ലാം ഇപ്പോള്‍ മിശിഹായുടെ കാല്‍ സ്പര്‍ശമേറ്റ വിജയത്തിന്റെ വാഴ്ത്തലുകളാണ്. മെസിയെ വാഴ്ത്തികൊണ്ടുള്ള പ്രളയമാണ് ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×