ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും കേദാര്‍ ജാദവ് പുറത്ത്. പരിക്കുമൂലമാണ് മധ്യനിര ബാറ്റ്‌സ്മാനും സ്പിന്നറുമായ ജാദവിന് ടീമില്‍ നിന്നും സ്ഥാനം നഷ്ടമായത്. ജാദവിനു പകരക്കാരനായി തമിഴ്‌നാട്ടില്‍ നിന്നുള്ള സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് ടീമിലേക്ക് വിളിച്ചു. വാഷിംഗ്ടണ്‍ സുന്ദര്‍ ഇതാദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് ഇടം നേടുന്നത്. ഐപിഎല്‍ പത്താം സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയിന്റ്‌സിന്റെ താരമായിരുന്നു 17 കാരനായ വാഷിംഗ്ടണ്‍ സുന്ദര്‍ അശ്വിന്റെ പിന്‍ഗാമി ആയാണ് വിശേഷിക്കപ്പെടുന്നത്. പൂനെയെ ഐഎസില്‍ ഫൈനലില്‍ എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത് വാഷിംഗ്ടണ്‍ സുന്ദറിന്റെ ബൗളിംഗ് ആയിരുന്നു. ഏകദിന ടീമില്‍ സ്ഥാനം ഉറപ്പല്ലാതായ അശ്വിന്റെ പകരക്കാരനായി അന്താരാഷ്ട്ര തലത്തില്‍ തിളങ്ങാനുള്ള അവസരമാണ് ലങ്കയുമായിട്ടുള്ള ഏകദിന പരമ്പര.ബാറ്റിംഗിലും തിളങ്ങാന്‍ കഴിവുള്ള വാഷിംഗ്ടണ്‍ സുന്ദറെ ഓള്‍ റൗണ്ടറുടെ റോളില്‍ കണ്ടാണ് ടീമിലേക്ക് വിളിച്ചിരിക്കുന്നതും.
https://www.azhimukham.com/the-story-behind-ipl-star-washington-sundars-name/