ലോക ക്രിക്കറ്റിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളില്‍ മുന്‍നിരക്കാരനായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംമ്ര ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഫോട്ടോ ആരാധകരെ ക്ലീന്‍ ബൗള്‍ഡ് ആക്കിയിരിക്കുകയാണ്. സിക്‌സ് പാക് ശരീരം കാട്ടിയുള്ള ഒരു സെല്‍ഫിയാണ് ബുംമ്ര ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുടെ പുതിയ രൂപം കണ്ട് വിശ്വാസിക്കാന്‍ കഴിയുന്നില്ല പലര്‍ക്കും. എന്നാല്‍ സമര്‍പ്പണം ഉണ്ടെങ്കില്‍ ആര്‍ക്കും ഇതുപോലെയാകാണെന്നാണ് ബുംമ്രയുടെ തത്വം. സമര്‍പ്പണം, കഠിനാധ്വാനവുമുണ്ടെങ്കില്‍ സ്ഥായിയായ മെച്ചം നിങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ട്രെയിനിംഗ് സെന്ററില്‍ നിന്നുള്ള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ബുംമ്ര എല്ലാവരോടും പറയുന്നത്. ഫിറ്റ്‌നസ് കേന്ദ്രത്തില്‍ നിന്നുള്ള ഒരു വീഡിയോയും ബുംമ്ര പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നതിന്റെതാണ് ഈ വീഡിയോ. മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു തോന്നുകയും എന്നാല്‍ എങ്ങനെയെങ്കിലും മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോഴുമാണ് നിങ്ങള്‍ കരുത്തരാകുന്നത്; ഈ വീഡിയോയ്ക്ക് ഒപ്പമുള്ള ബുംമ്രയുടെ കമന്റ്.
ആരാധകരെല്ലാം താരത്തിന്റെ പുതിയ ലുക്കില്‍ അമ്പരപ്പും അത്ഭുതവും പ്രകടിപ്പിക്കുകയാണ്. വിശ്വസിക്കാനാകുന്നില്ലെന്നാണ് പലരും പറയുന്നത്.
ബുംമ്രയുടെ ഈ ഫിറ്റ്‌നസിനു പിന്നില്‍ ബിസിസിഐയുടെ കര്‍ശന നിര്‍ദേശം കൂടിയുണ്ട്. താരങ്ങളെല്ലാം പൂര്‍ണ ഫിറ്റ്‌നസ് പുലര്‍ത്തിയിരിക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം. ടീമിന്റെ ഫിറ്റ്‌നസ് ട്രെയിനര്‍ ശങ്കര്‍ ബസു അതനുസരിച്ചുള്ള പരിശീലനമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ടീമിംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യോ-യോ ടെസ്റ്റ് എല്ലാവരും വിജയിച്ചിരിക്കണം. 2019 ലെ ലോകകപ്പ് മനസില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് ഇതെല്ലാം.
ക്യാപ്റ്റന്‍ കോഹ്‌ലിയടക്കമുള്ള എല്ലാവരും ഇപ്പോഴും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവശ്രദ്ധാലുക്കളാണ്. ഒഴിവു സമയങ്ങളില്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സമയം ചെലവിടാനും താരങ്ങള്‍ തയ്യാറാകുന്നുണ്ട്.
Leave a Comment