അര്‍ജന്റീനയുടെ ഇതിഹാസ താരം ഡിയേഗോ മറഡോണ പന്ത് തട്ടാനായി വീണ്ടും ഇന്ത്യയില്‍ എത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ടീമും മറഡോണ ഇലവനും തമ്മിലുള്ള പ്രദര്‍ശന ഫുട്‌ബോള്‍ മത്സരം കളിക്കാനാണ് ഇതിഹാസ താരം എത്തുന്നത്. ഒക്‌ടോബര്‍ രണ്ടിന് മറഡോണ കൊല്‍ക്കത്തയില്‍ എത്തും.
മാച്ച് ഫോര്‍ യൂണിറ്റി എന്ന ടൈറ്റിലില്‍ സംഘടിപ്പിക്കുന്ന മത്സരം ഒക്‌ടോബര്‍ അഞ്ചിന് ബര്‍സാതിലാണ്. സെപ്റ്റംബര്‍ 19-നായിരുന്നു ആദ്യം മത്സരം നിശ്ചയിച്ചിരുന്നത്. ആദിത്യ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.