July 16, 2026 |

തന്നെ കാണാനായി ഓടിയടുത്ത ആ കുഞ്ഞാരാധകനെ കണ്ണീരോടെ മടക്കാന്‍ തയ്യാറാകാതിരുന്ന മെസ്സി/വീഡിയോ

കുട്ടികളോടുള്ള മെസ്സിയുടെ സ്‌നേഹത്തിന് ഇതിനു മുമ്പും ലോകം സാക്ഷിയായിട്ടുണ്ട്

കളത്തിലെ പ്രകടനം കൊണ്ടല്ല, പുറത്തും, ഇതാ ഇതുപോലെയുള്ള സമീപനം കൊണ്ടു കൂടിയാണ് ലയണല്‍ മെസ്സി എന്ന ലോകഫുട്‌ബോളറെ മെസ്സി മിശിഹ എന്ന് വിളിക്കുന്നത്. തന്റെ ആരാധകരെ നിരാശപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് കുട്ടിയാരാധകരെ. അതിനുള്ള ഉദ്ദാഹരണങ്ങള്‍ പലതവണ വാര്‍ത്തകളായിട്ടുണ്ട്. ഇതാ പുതിയൊരു അനുഭവം കൂടി.

യുറുഗ്വേയുമായുള്ള ഫിഫ ലോകകപ്പ് ക്വാളിഫൈ മത്സരത്തിനായി മോണ്ടിവിഡോയില്‍ എത്തിയ അര്‍ജന്റീനിയന്‍ ടീമിനൊപ്പമുണ്ടായിരുന്നു മെസ്സിയെ കാണാന്‍ ഓടിയടുത്ത ഒരു കുഞ്ഞ് ആരാധകനെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ടീം ബസില്‍ നിന്നിറങ്ങി ഹോട്ടല്‍ റൂമിലേക്ക് പോവുകയായിരുന്നു ഈ സമയം മെസ്സി. മുന്നോട്ടു പോകുന്നതിനിടയിലാണ് തന്നെ കാണുന്നതില്‍ നിന്നും തടഞ്ഞ് ആ കുട്ടിയെ സുരക്ഷ ഉദ്യോഗസ്ഥന്‍ മറ്റൊരിടത്തേക്കു കൂട്ടിപ്പോകുന്നത് മെസ്സി ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ താരം കുട്ടിയെ അടുത്തേക്ക് വിളിപ്പിക്കുകയും അവനെ ചേര്‍ത്തു നിര്‍ത്തി സമയം ചെലവിടുകയും ചെയ്തു.

ആ കാഴ്ച കാണുക; ഒപ്പം മെസ്സിയുടെ ആരാധക സ്‌നേഹത്തിന്റെ മറ്റു ചില മുഹൂര്‍ത്തങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *

×