January 19, 2025 |

ഇന്ത്യൻ ആരാധകൻ പ്രകോപിപ്പിച്ച പാക് ക്യാപ്റ്റൻ

ഇന്ത്യ-പാക് മത്സരങ്ങളിലെ വിവാദ നിമിഷങ്ങളിലൂടെ

എട്ട് വിക്കറ്റുകൾ വീഴ്ത്തി അയർലൻഡിനെതിരെ തകർപ്പൻ ജയം നേടി കടുത്ത ആത്മവിശ്വാസത്തലാണ് ഇന്ത്യ. അതെ സമയം ലോകം മുഴുവൻ ആകാംക്ഷയിൽ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന പാകിസ്ഥാനുമായുള്ള പോരാട്ടത്തിൽ വിജയപ്രതീക്ഷികൾ തന്നെയാണ് ഇന്ത്യൻ ടീമിൽ മുന്നിട്ടു നിൽക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും എതിരിടുന്ന മത്സരങ്ങൾ ആളുകൾ അത്യന്തം ആകംക്ഷയോടെയാണ് ഉറ്റുനോക്കാറുള്ളത്. ടി20 യിലും കാര്യങ്ങളിൽ മാറ്റമില്ല. എന്നാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. മൂന്നു ഫോർമാറ്റിൽ ഇന്ത്യയുടെ 74 വിജയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 88 വിജയങ്ങളാണ് പാകിസ്ഥാൻ നേടിയിരിക്കുന്നത്. ഏകദിന മത്സരങ്ങളിലും (ODIs) Twenty20 (T20) ക്രിക്കറ്റിലും, ലോകകപ്പ് മത്സരങ്ങളുടെ കാര്യം വരുമ്പോൾ, ഇന്ത്യ 14 മത്സരങ്ങൾ ജയിച്ച് ആധിപത്യം പുലർത്തിയപ്പോൾ പാകിസ്ഥാൻ ഒന്നിൽ മാത്രമാണ് വിജയിച്ചത്. ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ എപ്പോഴും ആവേശവും നാടകീയതയും ഉണ്ടാകും. എന്നാൽ ത്രില്ലിംഗ് നിമിഷങ്ങൾക്കൊപ്പം ചില വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഇന്ത്യ-പാകിസ്ഥാൻ ഗെയിമുകളിലെ ഏറ്റവും വിവാദപരമായ ചില സംഭവങ്ങൾ പരിശോധിക്കാം.

1996 ലെ ലോകകപ്പ്

ഇൻഡോ-പാക് ഏറ്റുമുട്ടലുകളിലെ ഏറ്റവും അവിസ്മരണീയമായ ഓൺ-ഫീൽഡ് നിമിഷങ്ങളിൽ ഒന്ന് സംഭവിച്ചത് ഈ കളിക്കിടയിലായിരുന്നു. പാക് ബാറ്റ്‌സ്മാൻ ആമർ സൊഹൈലിനെ ഇന്ത്യൻ ബൗളർ വെങ്കിടേഷ് പ്രസാദ് പുറത്താക്കി. ഇതോടെ മുറുകി നിന്ന് കളി ഇന്ത്യയുടെ പക്ഷത്തായി. ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ 288 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ പാക്കിസ്ഥാനെ 248 റൺസിന് പുറത്താക്കി സെമിഫൈനലിലേക്ക് മുന്നേറി. ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയോട് പാകിസ്ഥാൻ തോറ്റത് പാകിസ്ഥാനിലെ ആരാധകരിൽ കടുത്ത അമർഷത്തിന് കാരണമായി. വസീം അക്രത്തിൻ്റെ നേതൃത്വത്തിലുള്ള ടീമിന് കിരീടം നിലനിർത്താൻ കഴിയാതെ വന്നതിൽ ആരാധകർ അസ്വസ്ഥരായിരുന്നു. തോൽവിയുടെ ഫലമായി, എയർപോർട്ടിൽ രോഷാകുലരായ ആരാധകരുടെ വേട്ടയാടൽ ഒഴിവാക്കാൻ പാകിസ്ഥാൻ കളിക്കാർ നിശബ്ദരായി നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായി.

ടൊറൻ്റോയിലെ മത്സരം

ഒരു വർഷത്തിനുശേഷം, ടൊറൻ്റോയിൽ നടന്ന സഹാറ കപ്പിൻ്റെ രണ്ടാം മത്സരത്തിനിടെ പാക് ബാറ്റിംഗ് ഇതിഹാസം ഇൻസമാം ഉൾ ഹഖ്, മത്സരം കാണാനെത്തിയ ആളുമായി ഏറ്റുമുട്ടിയിരുന്നു. കളിക്കിടെ മെഗാഫോണിലൂടെ ഒരു ഇന്ത്യൻ ആരാധകൻ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരുന്നു. ഇതിൽ പ്രകോപിതനായ ഇൻസമാം ആരാധകനു നേരെ ചാർജ് ചെയ്യുകയായിരുന്നു. കയ്യിൽ കരുതിയ മെഗാഫോണിലൂടെ ആരാധകൻ കണികൾക്കിടയിൽ നിന്ന് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ടിരുന്നു. ഫൈൻ ലെഗിൽ ഫീൽഡ് ചെയ്യുന്നതിനിടയിൽ ഡ്രസ്സിംഗ് റൂമിൽ നിന്ന് ഒരു ബാറ്റ് കൊണ്ടുവരാൻ സഹതാരം മുഹമ്മദ് ഹുസൈനോട് ആവശ്യപ്പെടുകയും ചെയ്തു. ബാറ്റ് കിട്ടിയതോതിടെ അദ്ദേഹം മൈതാനത്ത് നിന്ന് ഗാലറിയിലേക്ക് ചാടി കടന്ന് ആരാധകനെ ആക്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് ക്യാമ്പുകളിൽ നിന്നുമുള്ള കളിക്കാരും ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. ദീർഘസമയത്തിന് പുനരാരംഭിച്ച കളിയിൽ ഇന്ത്യ വിജയിച്ചു. ടൊറൻ്റോയിൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Post Thumbnail
ഒരു സിനിമയും കുറേ എഴുത്തുകാരും; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയ്ക്ക് മറ്റൊരു 'അവകാശി' കൂടിവായിക്കുക

1999 ലെ കോട്‌ല മാച്ചും, ശിവസേനയും

1999 ഫെബ്രുവരിയിൽ ഡൽഹി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ബൗളർ അനിൽ കുംബ്ലെ പാക്കിസ്ഥാൻ്റെ രണ്ടാം ഇന്നിംഗ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്തി. 74 റൺസിന് 10 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹത്തിൻ്റെ പ്രകടനം 420 റൺസ് വിജയലക്ഷ്യത്തിന് ശേഷം പാക്കിസ്ഥാനെ 207 റൺസിന് പുറത്താക്കി. ഈ മത്സരം മത്സരം നടക്കാതിരിക്കാൻ ശിവസേന പിച്ച് കുഴിച്ചെടുത്തിരുന്നു. കേടുപാടുകൾ സംഭവിച്ചെങ്കിലും, കളി തുടരാൻ മാച്ച് ഒഫീഷ്യൽസ് തീരുമാനിച്ചു, ചില താരങ്ങൾ ആശങ്കയിലായെങ്കിലും കളി തുടർന്നു.

സച്ചിന്റെ റൺ ഔട്ട്

1999-ൽ ഇന്ത്യയും പാക്കിസ്ഥാനും ചരിത്രപരമായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിച്ചിരുന്നു. ആദ്യ കളിയിൽ 1-1 ന് സമനിലയിൽ അവസാനിച്ചു. ഇതിന് ശേഷം ഫെബ്രുവരിയിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അവർ രണ്ടാമതും ഏറ്റുമുട്ടി. രാഹുൽ ദ്രാവിഡിനെയും സച്ചിൻ ടെണ്ടുൽക്കറെയും പുറത്താക്കാൻ തുടർച്ചയായി രണ്ട് ഫാസ്റ്റ് ബോളുകൾ എറിഞ്ഞ ഷോയ്ബ് അക്തറിൻ്റെ മികച്ച പ്രകടനം കൊണ്ടാണ് ഈ മാച്ച് ആളുകൾ ഇന്നും ഓർത്തെടുക്കുന്നത്. എന്നാൽ മൂന്നാം റൺ പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ ഓടിക്കൊണ്ടിരുന്ന സച്ചിനെ അക്തർ അബദ്ധത്തിൽ തടഞ്ഞതും വിവാദമായിരുന്നു. നോൺ-സ്ട്രൈക്കറുടെ ക്രീസിന് തൊട്ടുപിന്നാലെ സച്ചിൻ അക്തറുമായി കൂട്ടിയിടിക്കുകയായിരുന്നു, അതേസമയം പകരക്കാരനായ ഫീൽഡർ നദീം ഖാൻ്റെ ഒരു ത്രോ സ്റ്റമ്പിൽ തട്ടി, ഇതോടെ അദ്ദേഹം 9 റൺസിൽ റണ്ണൗട്ടായി.

Content summary; biggest controversial moments from India vs Pakistan matches

×