June 04, 2026 |
Share on

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പിണറായി വിജയന്‍

ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയതിനും ഓസ്‌ട്രേലിയയ്‌ക്കെതിരെ പരമ്പര വിജയം നേടിയതിനുമാണ് അഭിനന്ദനം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയതിനും ഓസ്‌ട്രേലിയയ്‌ക്കെതിരെ പരമ്പര വിജയം നേടിയതിനുമാണ് പിണറായി ടീം ഇന്ത്യയെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചത്.

‘ടീം ഇന്ത്യ നന്നായി കളിച്ചു. തികച്ചും ആകര്‍ഷമായ വിജയമായിരുന്നു അത്. എത്രമനോഹരമായാണ് ഓസ്‌ട്രേലിയ-ഇന്ത്യ പരമ്പര പിടിച്ചെടുത്തത്. ലോകത്തിലെ ഏകദിന ടീമുകളില്‍ ഒന്നാമതെത്തിയതിന് അഭിനന്ദനം’ എന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. അജിന്‍ക്യ റെഹാനെ, ഹര്‍ദ്ദിക് പാണ്ഡ്യ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ എന്നിവരുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജുകള്‍ ടാഗ് ചെയ്താണ് മുഖ്യമന്ത്രിയുടെ അഭിനന്ദന സന്ദേശം.

ഇന്നലെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി. ഹര്‍ദ്ദിക് പാണ്ഡ്യ, രോഹിത് ശര്‍മ്മ, അജിന്‍ക്യ റെഹാനെ എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളും ബൗളര്‍മാരുടെ മികവുമാണ് ടീം ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

×