June 04, 2026 |
Share on

കഷ്ടം, ഇതാണോ അവര്‍ക്കുള്ള ശിക്ഷ! ഇവിടെയുള്ളവരെ ചെയ്യാത്ത തെറ്റിനുപോലും ക്രൂശിക്കാറുണ്ടല്ലോ; വിമര്‍ശനവുമായി സിദ്ധാര്‍ത്ഥ്

ഇങ്ങനെ നാശം ചെയ്യുന്നത് നിങ്ങള്‍ നിര്‍ത്തണം

ഇത്രവലിയ കുറ്റം ചെയിതിട്ടും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാത്ത ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മൗനത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ചലച്ചിത്രതാരമായ സിദ്ധാര്‍ത്ഥും അതേ കാര്യം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെയും ഐസിസിയേയും വിമര്‍ശിക്കുകയാണ്. ക്രിക്കറ്റിനെ നശിപ്പിക്കുയാണ് ഓസ്‌ട്രേലിയ ചെയ്യുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും ഓസീസ് താരങ്ങളായ സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരെയും കോച്ച് ഡാരന്‍ ലേമാനെയും ക്രിക്കറ്റില്‍ നിന്നു വിലക്കണമെന്നുമാണ് സിദ്ധാര്‍ത്ഥ് ആവശ്യപ്പെടുന്നത്.

ചതി നടത്തിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ സ്വന്തം മാതാപിതാക്കള്‍ നടത്തുന്ന സ്‌കൂളിലെ കുട്ടികളെ എന്നപോലെയാണ് പരിഗണിക്കുന്നത്. എത്രലഘുവായ ശിക്ഷയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്, നിരാശജനകം. ചെയ്യാത്ത തെറ്റിനുപോലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കളിക്കാരെ കുരിശിലേറ്റുകയാണ് ചെയ്യാറ്. ലേമാന്‍, സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരെ നിരോധിക്കുക തന്നെ വേണം. ക്രിക്കറ്റിനെ നശിപ്പിക്കുന്നത് ഓസ്‌ട്രേലിയ അവസാനിപ്പിക്കണം. സിദ്ധാര്‍ത്ഥ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×