December 13, 2024 |

പുതിയ കളികളുമായി ‘സ്‌ക്വിഡ് ഗെയിം’ രണ്ടാം ഭാഗം വരുന്നു

ഈ ആവേശ്വോജ്വലമായ സീരീസിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

നെറ്റ്്ഫ്‌ളിക്‌സിന്റെ എല്ലാ കാലത്തെയും റെക്കോര്‍ഡുകള്‍ മറികടന്നുകൊണ്ട് ജനമനസുകളില്‍ കയറിക്കൂടിയ സീരീസാണ് സ്‌ക്വിഡ് ഗെയിം. ഭാഷാ ഭേദമന്യേ എല്ലാ ആളുകളും കാണുകയും ആവേശം കൊള്ളുകയും ചെയ്തിരുന്നു. സ്‌ക്വിഡ് ഇറങ്ങിയ സമയത്ത് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് കളിയിലെ തിരിയുന്ന പാവയായിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സീരീസിന്റെ ഓരോ എപ്പിസോഡും മനോഹരമായിരുന്നു. 2021 സെപ്തംബര്‍ 17 നാണ് നെറ്റ്ഫഌക്‌സിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് സ്‌ക്വിഡ് ഗെയിം എത്തിയത്. ഈ ആവേശ്വോജ്വലമായ സീരീസിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പരമ്പരയുടെ രണ്ടാം ഭാഗം 2024 ഡിസംബര്‍ 26 ന് റിലീസാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്.Squid game season 2 release date announced

ഏഷ്യന്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തുന്ന ആദ്യത്തെ പരമ്പര സ്‌ക്വിഡ് ഗെയിമാണ്. ഇന്ത്യയുള്‍പ്പെടെ 185 രാജ്യങ്ങളിലാണ് പോപ്പുലര്‍ ലിസ്റ്റില്‍ പരമ്പര ഒന്നാമതെത്തിയത്. റിലീസ് ചെയ്ത മാസത്തില്‍ തന്നെ 1.65 ബില്ല്യണ്‍ നേടിയ പരമ്പരയുടെ സംവിധായകന്‍ ഹ്വാങ്‌ഡോങ്‌യുക് ആണ്. സ്‌ക്വിഡ് ഗെയിം പരമ്പരയിലെ പാട്ടും വേഷങ്ങളും കഥാപാത്രങ്ങളുമെല്ലാം ഹിറ്റായിരുന്നു. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങളും സ്‌ക്വിഡ് ഗെയിമിനെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലുണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളും പരമ്പരയിലുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ലീ ജംഗ്-ജെ, ഗോങ് യൂ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ലോകമെമ്പാടുമുള്ള ജനത നെഞ്ചേറ്റിയ ഈ ​ഗെയിം ഒരു ദക്ഷിണ കൊറിയൻഡ സീരീസാണ്. നെറ്റ്ഫ്ലിക്സ് സീരിയസ് പ്രഖ്യാപിച്ച് പുതിയ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. കാണികളുടെ മൂന്ന് വർഷത്തെ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്. ഇതോടൊപ്പം തന്നെ മൂന്നാം സീസണ്‍ 2025 ല്‍ ഇറങ്ങും എന്നും ടീസറിൽ നിന്ന് വ്യക്തമാകുന്നു. മൂന്നാം സീസണ്‍ സ്ക്വിഡ് ഗെയിം അവസാന സീസണ്‍ ആയിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകളിൽ നിന്ന് മനസിലാക്കുന്നത്.

ഇപ്പോൾ മൂന്ന് വർഷമായി, നിങ്ങൾ ഒന്നുകൂടി കളിക്കാൻ ആ​ഗ്രഹിക്കുന്നുവോ എന്ന ചോദ്യവുമായാണ് ടീസർ അവസാനിക്കുന്നത്. Squid game season 2 release date announced

Content summary; Squid game season 2 release date announced

×