June 15, 2026 |
Share on

ശ്രീശാന്തിനെതിരെ വധശ്രമം; ആരോപണം കോടതിയുടെ അനുകമ്പ ലഭിക്കാന്‍ വേണ്ടിയെന്ന് ജയില്‍ ഓഫിസര്‍

അഴിമുഖം പ്രതിനിധി ഐപിഎല്‍ കോഴക്കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന സമയത്ത് ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം കോടതിയുടെ അനുകമ്പ കിട്ടാനാണെന്ന് തിഹാര്‍ ജയില്‍ ഓഫീസര്‍ സുനില്‍ ഗുപ്ത. ആരോപണം തികച്ചും അസത്യമാണ്. ശ്രീശാന്ത് ഇക്കാര്യത്തില്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. സംഭവം തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും സുനില്‍ ഗുപ്ത പറഞ്ഞു. ഈ മാസം ആദ്യം വരാനിരിക്കുന്ന വിധിക്ക് മുന്നോടിയായാണ് ശ്രീശാന്തിന്റെ ബന്ധുക്കളുടെ പ്രതികരണമെന്നും ഇത് കോടതിയുടെ ദയ പ്രതീക്ഷിച്ചാണെന്നും സുനില്‍ ഗുപ്ത വ്യക്തമാക്കി. ശ്രീശാന്തിന്റെ സഹോദരന്‍ […]

അഴിമുഖം പ്രതിനിധി

ഐപിഎല്‍ കോഴക്കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന സമയത്ത് ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം കോടതിയുടെ അനുകമ്പ കിട്ടാനാണെന്ന് തിഹാര്‍ ജയില്‍ ഓഫീസര്‍ സുനില്‍ ഗുപ്ത. ആരോപണം തികച്ചും അസത്യമാണ്. ശ്രീശാന്ത് ഇക്കാര്യത്തില്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. സംഭവം തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും സുനില്‍ ഗുപ്ത പറഞ്ഞു. ഈ മാസം ആദ്യം വരാനിരിക്കുന്ന വിധിക്ക് മുന്നോടിയായാണ് ശ്രീശാന്തിന്റെ ബന്ധുക്കളുടെ പ്രതികരണമെന്നും ഇത് കോടതിയുടെ ദയ പ്രതീക്ഷിച്ചാണെന്നും സുനില്‍ ഗുപ്ത വ്യക്തമാക്കി.

ശ്രീശാന്തിന്റെ സഹോദരന്‍ ദീപു ശാന്തനും സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണനും കഴിഞ്ഞ ദിവസമാണ് ആരോപണവുമായി രംഗത്തെത്തിയത്. ശ്രീയെ തിഹാര്‍ ജയിലില്‍ വച്ച് അക്രമി കുത്തി കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.

കേസില്‍ വിചാരണ പൂര്‍ത്തിയായി കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ആരോപണങ്ങള്‍ കൊണ്ട് ജഡ്ജിയില്‍ നിന്നും അനുകമ്പ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. നല്ല നിയമഞ്ജര്‍ അങ്ങനെ ചെയ്യില്ലെന്നും സുനില്‍ ഗുപ്ത പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×