June 13, 2026 |
Share on

ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം

അഴിമുഖം പ്രതിനിധി ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 92 റണ്‍സിന്റെ വിജയം. 333 റണ്‍സ് വിജയലക്ഷ്യവുമായിട്ടിറങ്ങിയ ബംഗ്ലാദേശ് 240 റണ്‍സിന് പുറത്തായി . ബംഗ്ലാദേശ് നിരയില്‍ 53 റണ്‍സ് എടുത്ത സബീര്‍ റഹ്മാന്‍, ഷക്കീബ് അല്‍ഹസ്സന്‍(46),മുഷ്ഫിക്കര്‍ റഹിം(36) എന്നിവര്‍ക്ക് മാത്രമേ ചെറുത്തു നില്‍ക്കാനായുള്ളൂ. ശ്രീലങ്കയ്ക്കായി മലിംഗ 3 വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സ് എടുത്തു. 52 റണ്‍സ് എടുത്ത ലാഹിരു തിരിമാന്നെയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ശ്രീലങ്കയ്ക്കായി […]

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 92 റണ്‍സിന്റെ വിജയം. 333 റണ്‍സ് വിജയലക്ഷ്യവുമായിട്ടിറങ്ങിയ ബംഗ്ലാദേശ് 240 റണ്‍സിന് പുറത്തായി . ബംഗ്ലാദേശ് നിരയില്‍ 53 റണ്‍സ് എടുത്ത സബീര്‍ റഹ്മാന്‍, ഷക്കീബ് അല്‍ഹസ്സന്‍(46),മുഷ്ഫിക്കര്‍ റഹിം(36) എന്നിവര്‍ക്ക് മാത്രമേ ചെറുത്തു നില്‍ക്കാനായുള്ളൂ. ശ്രീലങ്കയ്ക്കായി മലിംഗ 3 വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സ് എടുത്തു. 52 റണ്‍സ് എടുത്ത ലാഹിരു തിരിമാന്നെയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ശ്രീലങ്കയ്ക്കായി ദില്‍ഷനും(161) സംഗക്കാരയും(105) സെഞ്ച്വറി നേടി. നിരവധി റെക്കോഡുകളും മത്സരത്തില്‍ പിറന്നു. ബാറ്റ് കൊണ്ട് വിസ്മയം തീര്‍ത്ത ദില്‍ഷന്‍ ബൗളിങ്ങിലും മോശമാക്കിയില്ല. ഷക്കീബിന്റെയും ക്യാപ്റ്റന്‍ മൊര്‍ത്താസയുടെയും വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ദില്‍ഷന്‍ ഈ മത്സരം തന്റെതാക്കി. ദില്‍ഷന്‍ തന്നെയാണ് കളിയിലെ താരം. ഈ വിജയത്തോടെ ശ്രീലങ്ക ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×