July 17, 2025 |

സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി എം കെ സ്റ്റാലിന്‍

‘ഇത് എല്ലാ സംസ്ഥാനങ്ങളുടെയും വിജയം’

തമിഴ്‌നാട് ഗവർണർ സുപ്രീം കോടതി വിധി അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച തെറ്റും, നിയമവിരുദ്ധവുമെന്ന വിധി ചരിത്രപരമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ‘കുറച്ച് സമയങ്ങൾക്ക് മുൻപ്, നമ്മുടെ സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് ചരിത്രപരമായ വിധി ലഭിച്ചു.’ എന്നാണ് സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞത്. ഈ ഉത്തരവ് തമിഴ്‌നാടിന് മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള വിജയമാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഇത് ഫെഡറലിസത്തിന്റെയും സംസ്ഥാന സ്വയംഭരണത്തിന്റെയും ദ്രാവിഡ രാഷ്ട്രത്തിന്റെയും ന്യായീകരണമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Stalin Calls Supreme Court Ruling

സംസ്ഥാനത്ത് നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ബില്ലുകൾ പാസാക്കുന്നതിനും മറ്റും കാലതാമസം ഉണ്ടാകരുതെന്നും, വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. തമിഴ്‌നാട് ഗവർണർ ആർ എൻ രവി തടഞ്ഞുവെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി അംഗീകരിച്ചു. ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഭരണഘടന ഗവർണർക്ക് വിറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി ഓർമപ്പെടുത്തി.

ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. 10 ബില്ലുകൾ തടഞ്ഞുവെച്ചുകൊണ്ടുള്ള ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമസഭാ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ, രാഷ്ട്രപതിക്ക് വിടാൻ ഗവർണർക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് പർദീവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ബില്ലുകൾ പിടിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിറ്റോ അധികാരവും ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് നൽകിയിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ ഒരു മാസമാണ് സമയം സുപ്രിം കോടതി അനുവദിച്ചിരിക്കുന്നത്. പിന്നാലെ തമിഴ്‌നാട് ഗവർണർ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രിം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സുപ്രിം കോടതി വ്യക്തമാക്കി.ഭരണഘടന എത്ര നല്ലതാണെങ്കിലും നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ, അത് മോശമാകുമെന്ന അംബേദ്‌ക്കറുടെ വാക്കുകൾ കോടതി വിധിയിൽ ഉദ്ധരിച്ചു.Stalin Calls Supreme Court Ruling

Content summary; Stalin Calls Supreme Court Ruling on Governor’s Delay a Major Win for All States

Leave a Reply

Your email address will not be published. Required fields are marked *

×