July 10, 2026 |
Share on

കൈക്കൂലി: കര്‍ണാടക മന്ത്രിയുടെ ഭാര്യ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി

അഴിമുഖം പ്രതിനിധി കര്‍ണാടക മന്ത്രിയുടെ ഭാര്യ ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ടിവി ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് മന്ത്രിയുടെ ഭാര്യ കുടുങ്ങിയത്. സാമൂഹിക ക്ഷേമ വകുപ്പ് ആഞ്ജനേയയുടെ ഭാര്യ മന്ത്രി ഭവനത്തില്‍ വച്ച് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു. ഏഴ് കോടി രൂപയുടെ ഒരു കരാര്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് മന്ത്രിയുടെ ഭാര്യ ഏഴ് ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ ഇത് തന്നെ പ്രതിച്ഛായ മോശം ആക്കുന്നതിന് […]

അഴിമുഖം പ്രതിനിധി

കര്‍ണാടക മന്ത്രിയുടെ ഭാര്യ ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ടിവി ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് മന്ത്രിയുടെ ഭാര്യ കുടുങ്ങിയത്. സാമൂഹിക ക്ഷേമ വകുപ്പ് ആഞ്ജനേയയുടെ ഭാര്യ മന്ത്രി ഭവനത്തില്‍ വച്ച് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു. ഏഴ് കോടി രൂപയുടെ ഒരു കരാര്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് മന്ത്രിയുടെ ഭാര്യ ഏഴ് ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ ഇത് തന്നെ പ്രതിച്ഛായ മോശം ആക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയാണിതെന്ന് പറഞ്ഞ് മന്ത്രി ഭാര്യയെ പ്രതിരോധിച്ചു. ‘കൈക്കൂലി വാങ്ങേണ്ട ആവശ്യമെനിക്കില്ല. ഭാര്യയും അത്തരക്കാരിയല്ല. അവര്‍ തെറ്റ് ചെയ്തിട്ടില്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പെട്ടെന്ന് പണം ഉണ്ടാക്കാനല്ല ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. ജനങ്ങളെ സേവിക്കാനാണ്;, മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് എനിക്ക് പറയാനാകില്ല, മന്ത്രി വിശദീകരിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിച്ചത്. അതേസമയം പ്രതിപക്ഷം മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും രാജി ആവശ്യപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×