June 16, 2026 |
Share on

തെരുവ് നായ; മനേക ഗാന്ധി പെരുമാറുന്നത് ഹിപ്പോക്രാറ്റിനെ പോലെയാണെന്ന് രമേശ് ചെന്നിത്തല

തെരുവ് നായ പ്രശ്നത്തില്‍ മനേക ഗാന്ധി പെരുമാറുന്നത് ഹിപ്പോക്രാറ്റിനെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  തെരുവുനായ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. തെരുവുനായയുടെ കടിയേറ്റ് ആളുകള്‍ മരിക്കുക എന്നത് അങ്ങേയറ്റം ഗുരുതരമായ കാര്യമാണ്. അതിനെ നിസാരമായി കണ്ടുകൊണ്ട് തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ചെന്നിത്തല ചോദിച്ചു. മനേക ഗാന്ധി സംസാരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ പോലും അവഹേളിക്കുന്ന രീതിയിലാണ്. ഇത്തരത്തില്‍ സംസാരിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തിലെ […]

തെരുവ് നായ പ്രശ്നത്തില്‍ മനേക ഗാന്ധി പെരുമാറുന്നത് ഹിപ്പോക്രാറ്റിനെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

തെരുവുനായ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. തെരുവുനായയുടെ കടിയേറ്റ് ആളുകള്‍ മരിക്കുക എന്നത് അങ്ങേയറ്റം ഗുരുതരമായ കാര്യമാണ്. അതിനെ നിസാരമായി കണ്ടുകൊണ്ട് തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ചെന്നിത്തല ചോദിച്ചു.

മനേക ഗാന്ധി സംസാരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ പോലും അവഹേളിക്കുന്ന രീതിയിലാണ്. ഇത്തരത്തില്‍ സംസാരിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തിലെ പ്രശ്‌നം അറിയാതെ വായില്‍ തോന്നിയത് വിളിച്ച് പറയുകയല്ല വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×