March 28, 2025 |

ലോസ് ആഞ്ചലസില്‍ സാന്താ അന കാറ്റിന് ശമനം ; പുതിയ മുന്നറിയിപ്പുമായി നാഷണല്‍ വെതര്‍ സര്‍വീസ്

അടുത്ത ആഴ്ച കാറ്റ് ശക്തപ്പെട്ടേക്കാമെന്ന്
മുന്നറിയിപ്പ്

ലോസ് ആഞ്ചലസില്‍ കാട്ടുതീയ്ക്ക് കാരണമാകുന്ന സാന്താ അന കാറ്റ് കുറഞ്ഞതോടെ ലോസ് ആഞ്ചലസിലെ നിവാസികള്‍ക്ക് ചെറിയ ആശ്വാസം. നിലവില്‍ നാഷണല്‍ വെതര്‍ സര്‍വീസ് അടുത്ത ആഴ്ച കാറ്റ് ശക്തപ്പെട്ടേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആശങ്കയും ഉത്കണ്ഠയും ബാക്കിയാക്കിയ ലോസ് ആഞ്ചലിസിലെ കാട്ടുതീയ്ക്കിടെ കൊടുങ്കാറ്റിന് ശമനം ഉണ്ടായിരിക്കുകയാണ്. ഈ കാലാവസ്ഥ സ്വാഗതാര്‍ഹമാണെങ്കിലും നാഷണല്‍ വെതര്‍ സര്‍വീസ് ഹ്രസ്വകാലത്തേക്ക് മാത്രമേ, ഈ കാലാവസ്ഥ തുടരുകയുള്ളൂവെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.wildfire

‘അടുത്ത ആഴ്ച ആശങ്കയുണ്ട്. അപകടകരമായ തീപിടുത്ത സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.’ ഏജന്‍സി പറഞ്ഞു. തിങ്കള്‍, ചൊവ്വ, ദിവസങ്ങളിലെ സാന്താ അന കാറ്റ് വീണ്ടുമൊരു അപകടമുന്നറിയിപ്പ് നല്‍കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് നാഷണല്‍ വര്‍ക്കിംഗ് സര്‍വീസ് കൂട്ടിച്ചേര്‍ത്തു.ലോസ് ആഞ്ചലസ് കൗണ്ടിയിലെ ചില ഭാഗങ്ങളില്‍ തീപിടുത്തം തുടരുകയാണ്. ഇതുവരെയുണ്ടായ ഏറ്റവും വലിയ രണ്ട് തീപിടുത്തങ്ങളില്‍ കുറഞ്ഞത് 25 പേര്‍ കൊല്ലപ്പെടുകയും 40,000 ഏക്കറിലധികം പ്രദേശം കത്തിച്ചാമ്പലാവുകയും ആയിരക്കണക്കിന് വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും നശിക്കുകയും ചെയ്തിട്ടുണ്ട്.

ലോസ് ആഞ്ചല്‍സിലും വെഞ്ചുറ കൗണ്ടിയിലും അപകടകരമായ അവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ സേവനം തീവ്ര മുന്നറിയിപ്പ് നല്‍കി.’അപകടം ഇതുവരെ കടന്നുപോയിട്ടില്ല. ലോസ് ആഞ്ചല്‍സ് അഗ്നിശമനവിഭാഗം മേധാവി ക്രിസ്റ്റിന്‍ ക്രോളി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോസ് ആഞ്ചല്‍സിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയിലെ ഉദ്യോഗസ്ഥര്‍ വീണ്ടും തീ പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തു.34 ഏക്കറിലെ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കൗണ്ടി അഗ്നിശമനസേന സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ലോസ് ആഞ്ചല്‍സിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പടര്‍ന്ന പാലിസേഡ്‌സ് തീ 19 ശതമാനം മാത്രം അടങ്ങിയിട്ടുള്ളൂ. ഒരാഴ്ചയിലേറെയായി ആയിരക്കണക്കിന് സ്വത്തുക്കള്‍ നശിപ്പിക്കുകയും താമസക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ വടക്ക് കിഴക്കന്‍ ലോസ് ആഞ്ചലസ് കൗണ്ടിയിലെ അല്‍താഡെന പ്രദേശത്തുണ്ടായ ഈറ്റണ്‍ തീപിടുത്തം ഇപ്പോള്‍ 45 ശതമാനം അടങ്ങിയിട്ടുണ്ട്. 14,100 ഏക്കര്‍ കത്തിനശിച്ചു. അപകടകരമായ ചാരനിറത്തിലുള്ള പുകയുടെ ആവരണം ഈ മേഖലയില്‍ ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാറ്റില്‍ നിന്നുള്ള ചാര കണങ്ങള്‍ അപകടകരമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ എന്‍ 95 അല്ലെങ്കില്‍ പി 100 മാസക് ധരിക്കാന്‍ നിവാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവില്‍ 88,000 പേരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ചൊവ്വാഴ്ച മരണസംഖ്യ 25 ആയി ഉയര്‍ന്നു. ഈറ്റണ്‍ തീപിടുത്തത്തില്‍ 18 പേരും പാലിസേഡ്‌സ് തീപിടുത്തത്തില്‍ ഏഴ് പേരും മരിച്ചു. വ്യാഴാഴ്ചയോടെ രൂക്ഷമായ സാന്താ അന കാറ്റ് ശമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വരണ്ടുണങ്ങിയ പ്രദേശം അപകടാവസ്ഥയില്‍ തുടരുകയാണെന്നാണ് വിവരം. ജനുവരി 25 വരെ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്.wildfire

content summary; Strong Santa Ana winds are blowing in Southern California, causing concern about new wildfires.

Leave a Reply

Your email address will not be published. Required fields are marked *

×