ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10 നുണ്ടായ സ്ഫോടനത്തിൽ ഹ്യുണ്ടായി i20 കാറിൻ്റെ ഡ്രൈവറുടേതെന്ന് കരുതുന്ന ഒരു വീഡിയോ സന്ദേശം പുറത്ത്. സ്ഫോടനത്തിന് തൊട്ടുമുൻപ് ഡ്രൈവറായ ഉമർ നബി സ്ഫോടനത്തെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ളതാണ് വീഡിയോയിലെ ഉള്ളടക്കം. ചാവേർ ആക്രമണം എന്ന ആശയം ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതൊരു രക്തസാക്ഷിത്വ പ്രവർത്തനമാണെന്നും ഉമർ നബി വീഡിയോയിൽ പറയുന്നു. 1 മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ളതാണ് വീഡിയോ.
ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത് ഉമർ നബി വീഡിയോയിൽ പറയുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ, ഇത് ഉമർ നബിയുടേത് തന്നെയാണോ എന്ന് ഡൽഹി പോലീസ് നിലവിൽ പരിശോധിച്ച് വരികയാണ്. ഉമർ നബി തന്നെ ഈ വീഡിയോ റെക്കോർഡ് ചെയ്യുകയും പിന്നീട് തന്റെ കൂട്ടാളികൾക്ക് അയച്ചു കൊടുക്കുകയും ചെയ്തതാകാം എന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ കേസ് ദേശീയ അന്വേഷണ ഏജൻസിയും (NIA) ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും ചേർന്നാണ് അന്വേഷിക്കുന്നത്. അതേ സമയം, ഉമർ ഒരു ‘ഷൂ ബോംബർ’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉമർ സ്ഫോടനം നടത്താൻ ഉപയോഗിച്ച കാറിൽനിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് ഇക്കാര്യം വിരൽചൂണ്ടുന്നത്. വാഹനത്തിന്റെ വലതുവശത്തെ മുൻ ടയറിനടുത്തുള്ള ഡ്രൈവിങ് സീറ്റിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഷൂ കണ്ടെടുത്തത്. അതിനുള്ളിൽനിന്ന് ലോഹം പോലെയുള്ള ഒരു വസ്തു കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടത്താൻ ഉപയോഗിച്ചത് ഈ വസ്തുവാണെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.
Content Summary: Suicide attack is martyrdom’: Video recorded by Umar Nabi before the Red Fort blast surfaces news
This post was last modified on November 18, 2025 6:15 pm
Leave a Comment