June 13, 2026 |
Share on

സുനന്ദാ പുഷ്‌കറുടെ മരണ കാരണം പൊളോണിയമല്ല

അഴിമുഖം പ്രതിനിധി സുനന്ദാ പുഷ്‌കറുടെ ശരീരത്തില്‍ ആണവ വസ്തുവായ പൊളോണിയത്തിന്റെ അംശമില്ലെന്ന് എഫ്ബിഐ. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറുടെ മരണം പൊളോണിയമോ മറ്റേതെങ്കിലും ആണവ വസ്തുവോ ഉള്ളില്‍ച്ചെന്നല്ലെന്നും യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തി. എഫ്ബിഐ ദല്‍ഹി പൊലീസിന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ദല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യത്തെ നിഗമനം എങ്കിലും ഈ വര്‍ഷം ആദ്യം പൊലീസ് വിഷം ഉള്ളില്‍ച്ചെന്നാണ് സുനന്ദ മരിച്ചതെന്ന് […]

അഴിമുഖം പ്രതിനിധി

സുനന്ദാ പുഷ്‌കറുടെ ശരീരത്തില്‍ ആണവ വസ്തുവായ പൊളോണിയത്തിന്റെ അംശമില്ലെന്ന് എഫ്ബിഐ. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറുടെ മരണം പൊളോണിയമോ മറ്റേതെങ്കിലും ആണവ വസ്തുവോ ഉള്ളില്‍ച്ചെന്നല്ലെന്നും യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തി. എഫ്ബിഐ ദല്‍ഹി പൊലീസിന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ദല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യത്തെ നിഗമനം എങ്കിലും ഈ വര്‍ഷം ആദ്യം പൊലീസ് വിഷം ഉള്ളില്‍ച്ചെന്നാണ് സുനന്ദ മരിച്ചതെന്ന് അവകാശപ്പെട്ട് അജഞാതനായ വ്യക്തിക്ക് എതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയിലെ ലാബുകളില്‍ ഈ വിഷം കണ്ടെത്താനുള്ള സൗകര്യം ഇല്ല എന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ സുനന്ദയുടെ ശരീരഭാഗങ്ങള്‍ വാഷിങ്ടണിലെ എഫ്ബിഐ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×