July 17, 2026 |
Share on

സുനിത കൃഷ്ണന്‍ പുറത്തുവിട്ട ബലാല്‍സംഗ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിക്കണം-സുപ്രീം കോടതി

  അഴിമുഖം പ്രതിനിധി മനുഷ്യാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ പുറത്ത് കൊണ്ടുവന്ന കൂട്ട ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങളെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ക്യാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് അഞ്ച് പുരുഷന്മാര്‍ രണ്ട് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് സുനിത യു-ടൂബില്‍ പ്രസിദ്ധപ്പെടുത്തിയത്. ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് സുനിത സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് ഇരയായിരുന്നു. വീഡിയോയിലെ പുരുഷന്മാരെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതീവ ഗുരുതരമായ […]

 

അഴിമുഖം പ്രതിനിധി

മനുഷ്യാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ പുറത്ത് കൊണ്ടുവന്ന കൂട്ട ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങളെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ക്യാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് അഞ്ച് പുരുഷന്മാര്‍ രണ്ട് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് സുനിത യു-ടൂബില്‍ പ്രസിദ്ധപ്പെടുത്തിയത്.

ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് സുനിത സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് ഇരയായിരുന്നു. വീഡിയോയിലെ പുരുഷന്മാരെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതീവ ഗുരുതരമായ വിഷയം പൊതുജനശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണെന്ന് കോടതി നിരീക്ഷിച്ചു.

വീഡിയോയിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെങ്കിലും അത് പകര്‍ത്തിയത് സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×