March 17, 2025 |

45 മിനിറ്റിന് വേണ്ടി ആരാണ് 75,000 രൂപ ചെലവാക്കുക ?

ചോദ്യ പേപ്പർ ചോർച്ചയുടെ സാധ്യതകൾ വിലയിരുത്തി സുപ്രിം കോടതി

നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ വാദം കേട്ട് സുപ്രിം കോടതി. പുനഃപരീക്ഷ നടത്തുന്നതിന്, ചോദ്യ പേപ്പർ ചോർച്ച ആദ്യ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചുവെന്നതിന് വ്യക്തമായ തെളിവ് ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. മാർക്ക് വിതരണത്തിൽ അപാകതയില്ലെന്ന് എല്ലാ ഉദ്യോഗാർത്ഥികളുടെയും സ്കോറുകൾ വിശകലനം ചെയ്ത ഐഐടി മദ്രാസിൻ്റെ റിപ്പോർട്ടിനെക്കുറിച്ചുള്ള വാദങ്ങളായിരുന്നു കാലത്ത് മുതൽ നടന്നത്. ഉച്ചക്ക് ശേഷം ചോദ്യപേപ്പറുകൾ കൊണ്ടുപോകുന്നതിനുള്ള സുരക്ഷാ വീഴ്ച്ചയിലായിരിക്കും വാദം കേൾക്കുക. ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡയാണ് ഹാജരായത്.

സിലബസ് കുറച്ചെന്ന് പറഞ്ഞാണ് എൻടിഎ ഉയർന്ന മാർക്ക് നൽകിയ നടപടിയെ ന്യായീകരിച്ചതെന്ന് ഹൂഡ കോടതിയിൽ ആരോപിച്ചു. എന്നാൽ, സിലബസ് ഭാഗികമായി കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടെന്നും എൻടിഎ വർധിപ്പിച്ച വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. സിലബസ് കൂടിയതായും, ഏതാനും മാസങ്ങൾക്ക് മുമ്പ് മാറ്റങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ  ചോദ്യപേപ്പർ ചോദ്യ പേപ്പർ സ്കൂളിൽ എത്തിക്കുന്നതിലും സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) ക്രമക്കേടുമായി ബന്ധപ്പെട്ട 40 ഓളം ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ചോദ്യ പേപ്പർ ചോർച്ച

നീറ്റ് ചോദ്യപേപ്പർ ചോർച്ച എത്ര വ്യാപകമാണെന്ന് ബെഞ്ച് ആരാഞ്ഞു. പേപ്പറുകൾ ചോർത്തുന്നവർ പണത്തിന് വേണ്ടിയായിരിക്കും ഇത് ചെയ്യുന്നതെന്നും പേപ്പറുകൾ വ്യാപകമായി വിതരണം ചെയ്യില്ലെന്നും കാരണം അവർക്ക് അത്രയും പണം ലഭിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. വെറും 45 മിനിറ്റിന് ആരെങ്കിലും 75,000 നൽകുമോ? അദ്ദേഹം ചോദിച്ചു.

മെയ് 3 ന് ഹസാരിബാഗിൽ യാതൊരു സുരക്ഷയുമില്ലാതെ ഇ-റിക്ഷയിലാണ് ചോദ്യ പേപ്പറുകൾ ഇറക്കിയതെന്ന് ഹൂഡ ആരോപിച്ചു. എൻടിഎയുടെ പ്രതിനിധിയായി എത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സിബിഐ വാദത്തെ നിരാകരിച്ചു. കൂടാതെ ചോർച്ച നടന്നിരിക്കാനുള്ള സാധ്യതയും തള്ളി കളഞ്ഞു.

എന്നാൽ ഐഐടി മദ്രാസ് സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകൻ അവകാശപ്പെട്ടു. ആറ് പേർ ഉൾപ്പെട്ട ബഹദൂർഗഡിലെ ഹർദയാൽ സ്കൂളുമായി ബന്ധപ്പെട്ട ഒരു പ്രത്യേക കേസ് അദ്ദേഹം പരാമർശിച്ചു. കാനറ ബാങ്കിൽ നിന്ന് എടുത്ത ചോദ്യപേപ്പറുകൾ കാലതാമസമില്ലാതെ വിതരണം ചെയ്തതായി എൻടിഎ വെളിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. എസ്ബിഐയിൽ നിന്നും കാനറ ബാങ്കിൽ നിന്നും പേപ്പറുകൾ ശേഖരിച്ചതായി സ്കൂൾ പ്രിൻസിപ്പൽ സ്ഥിരീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് രാവിലെ 10.30 നാണ് കേസ് പരിഗണിച്ചത്. നീറ്റ് വിഷയങ്ങൾ 5 മുതൽ 9 വരെയുള്ള ഇനങ്ങളായാണ് പട്ടികപ്പെടുത്തിയത്.

ജൂലൈ 8 ന് നടന്ന വാദത്തിനിടെ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി, പേപ്പർ ചോർച്ചയുടെ വ്യാപ്തിയെക്കുറിച്ചും വഞ്ചിച്ചവരെ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചും പ്രതികരിക്കാൻ യൂണിയനോടും എൻടിഎയോടും ആവശ്യപ്പെട്ടിരുന്നു. മുഴുവൻ പരീക്ഷയുടെ സമഗ്രതയും വിട്ടുവീഴ്ച ചെയ്യപ്പെടുകയും കോപ്പിയടിക്കുന്നവരെ തിരിച്ചറിയാൻ കഴിയാതെ വരികയും ചെയ്താൽ വീണ്ടും പരിശോധന ആവശ്യമായി വരുമെന്ന് കോടതി വ്യക്തമാക്കി. എന്നിരുന്നാലും, 24 ലക്ഷത്തോളം വിദ്യാർത്ഥികളെ ഇത് ബാധിക്കുമെന്നതിനാൽ വീണ്ടും പരീക്ഷ നടത്തുകയാണ്  അവസാന മാർഗമെന്ന് കോടതി ഊന്നിപ്പറഞ്ഞു.അതേ സമയം പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് പട്‌ന എയിംസിൽ നിന്നുള്ള നാല് ബിരുദ വിദ്യാർത്ഥികളെ സിബിഐ ചോദ്യം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഐഐടി മദ്രാസിൻ്റെ റിപ്പോർട്ട്

മാർക്ക് വർദ്ധനയും പേപ്പർ ചോർച്ചയും പരിഗണിക്കുന്നതിനിടെ, പരീക്ഷാ സെന്റർ മാറിയ എത്ര വിദ്യാർത്ഥികൾ ഉയർന്ന (1.08 ലക്ഷം ) റാങ്കിംഗിൽ ഇടം നേടി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ എൻടിഎയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഏപ്രിൽ 9, 10 തീയതികളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അനുകൂലമായി എന്തെങ്കിലും പക്ഷപാതമുണ്ടോയെന്നും കോടതി ചോദിച്ചു.

ജൂലൈ 10ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, നീറ്റ്-യുജി 2024 ഫലങ്ങളുടെ സമഗ്രമായ ഡാറ്റാ അനലിറ്റിക്‌സ് നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം മദ്രാസ് ഐഐടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പരീക്ഷയിൽ കൂടുതൽ കുട്ടുകൾ ഉയർന്ന മാർക്കുകൾ നേടിയതിൽ വ്യപകമായ വഞ്ചനയോ, ഒരു കൂട്ടം കുട്ടികൾ അന്യായമായി മാർക്ക് നേടിയെന്ന് തെളിയിക്കാനോ കഴിഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തിരുന്നു.

നീറ്റ്–യുജി ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ

മെയ് 5 നാണ്, വിദേശത്തുള്ള 14 കേന്ദ്രങ്ങളിലും, 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലുമായി 2.4 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതി. ജൂൺ 4-ന് പരീക്ഷ ഫലം പുറത്തു വരികയും ചെയ്തു. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഓരോ വർഷവും പരീക്ഷ എഴുതാറുണ്ട്, എന്നാൽ ഒരു ചെറിയ ശതമാനം മാത്രമേ പ്ലേസ്‌മെൻ്റ് ഉറപ്പാക്കാൻ മതിയായ മാർക്ക് നേടാറുള്ളു. എന്നാൽ ഇത്തവണ എന്നാൽ 1500-ലധികം വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചു. ഗ്രേസ് മാർക്കിലൂടെയാണ് വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടിയത്. പരീക്ഷക്ക് ഹാജരായപ്പോൾ ഉണ്ടായ സമയനഷ്ടം നികത്താനാണ് മാർക്ക് നൽകിയത്. അശാസ്ത്രീയമായ രീതിയിൽ ഗ്രേസ് മാർക്ക് അനുവദിച്ചതോടെ പലർക്കും ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്ന് ആരോപണം ഉയർന്നു. ഇതോടെ ചോദ്യപ്പേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് നൽകിയതിലെ അസ്വാഭാവികത തുടങ്ങിയവ ചൂണ്ടികാണിച്ചു വിദ്യാർത്ഥികൾ രംഗത്തെത്തി.

ചോദ്യ പേപ്പർ ചോർന്നുവെന്ന് ആദ്യമായി ആരോപണം ഉയരുന്നത് സമൂഹ മാധ്യമങ്ങളിലാണ്. എന്നാൽ രാജസ്ഥാനിലെ സവായ് മാധേപുരിലെ സ്‌കൂളിൽ ഹിന്ദി മീഡിയത്തിൽ പരീക്ഷയെഴുതാനിരുന്ന വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ചോദ്യക്കടലാസ് മാറിനൽകിയിരുന്നു. അധ്യാപകൻ പിഴവുപരിഹരിക്കുന്നതിനിടെ വൈകിട്ട് നാലോടെ ചില കുട്ടികൾ നിർബന്ധപൂർവം ഹാൾ വിട്ടിറങ്ങി. ഇവരുടെ ചോദ്യക്കടലാസുകളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെന്നാണ് എൻടിഎ വിശദീകരണം നൽകിയിരുന്നു.

Content summary;  Supreme Hearing Court Plea To Cancel NEET-UG 2024

×