July 17, 2026 |
Share on

ശസ്ത്രക്രിയ ലൈവ് ആയി കാണിക്കണോ? മാധ്യമങ്ങളോട് പ്രകോപിതനായി സുഷമ സ്വരാജിന്റെ ഭര്‍ത്താവ്

അഴിമുഖം പ്രതിനിധി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ടു വരുന്ന പരക്കുന്ന വാര്‍ത്തകളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ഭര്‍ത്താവും മിസോറാം ഗവര്‍ണറുമായ സ്വരാജ് കൗശാല്‍ രംഗത്ത്. സ്വകാര്യത മാനിക്കാതെ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പരിധി വിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന സുഷമ സ്വരാജിന് വൃക്കദാനം ചെയ്യാന്‍ തയ്യാറായ വ്യക്തിയെ കുറിച്ചുള്ള വാര്‍ത്തകളാണ് മിസോറാം ഗവര്‍ണറെ ചൊടിപ്പിച്ചത്. സുഷമയുടെ ശസ്ത്രക്രിയ സംബന്ധിച്ച വാര്‍ത്തകള്‍ വിശദീകരിച്ചു നല്‍കുകയാണു മാധ്യമങ്ങള്‍. ഇങ്ങനെയാണെങ്കില്‍ ശസ്ത്രക്രിയയുടെ ഒരു ലൈവ് സംപ്രേഷണത്തിന് ഞങ്ങള്‍ […]

അഴിമുഖം പ്രതിനിധി

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ടു വരുന്ന പരക്കുന്ന വാര്‍ത്തകളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ഭര്‍ത്താവും മിസോറാം ഗവര്‍ണറുമായ സ്വരാജ് കൗശാല്‍ രംഗത്ത്. സ്വകാര്യത മാനിക്കാതെ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പരിധി വിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന സുഷമ സ്വരാജിന് വൃക്കദാനം ചെയ്യാന്‍ തയ്യാറായ വ്യക്തിയെ കുറിച്ചുള്ള വാര്‍ത്തകളാണ് മിസോറാം ഗവര്‍ണറെ ചൊടിപ്പിച്ചത്.

സുഷമയുടെ ശസ്ത്രക്രിയ സംബന്ധിച്ച വാര്‍ത്തകള്‍ വിശദീകരിച്ചു നല്‍കുകയാണു മാധ്യമങ്ങള്‍. ഇങ്ങനെയാണെങ്കില്‍ ശസ്ത്രക്രിയയുടെ ഒരു ലൈവ് സംപ്രേഷണത്തിന് ഞങ്ങള്‍ നിന്ന് കൊടുക്കേണ്ടി വരും. പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായ സ്ത്രീയാണെങ്കില്‍ കൂടിയും അവര്‍ ഈ രാജ്യത്തെ പൗരയാണ്, അതിനാല്‍ അവര്‍ക്ക് കുറച്ച് സ്വകാര്യത അനുവദിക്കേണ്ടതുണ്ട്; സ്വരാജ് പറയുന്നു.

ഈ ആഴ്ചയാണ് സുഷമ സ്വരാജിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. 

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×