June 04, 2026 |
Share on

ബാഹുബലി 2ന്റെ സസ്‌പെന്‍സ് വെളിപ്പെടുത്തി കെആര്‍കെ

ഇത് തന്നെയാണോ ബാഹുബലിയുടെ സസ്‌പെന്‍സ് എന്ന് വ്യക്തമല്ല

കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ തന്റെ ട്വിറ്ററിലൂടെ ഇന്ന് പുലര്‍ച്ചെ നടത്തിയ വെളിപ്പെടുത്തല്‍ കണ്ട് ഇന്ത്യന്‍ സിനിമ ആരാധകര്‍ ഒന്ന് അന്ധാളിച്ചിട്ടുണ്ട്. കാരണം ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ബാഹുബലി രണ്ടിന്റെ സസ്‌പെന്‍സായിരുന്നു ആ വെളിപ്പെടുത്തല്‍.

അതും ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. നേരത്തെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ താന്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് പൊളിക്കുമെന്ന് കെആര്‍കെ ഭീഷണിമുഴക്കിയിരുന്നു. ചിത്രത്തിന്റെ സസ്‌പെന്‍സ് ആരും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിടരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ അപേക്ഷിച്ചതിന് പിന്നാലെയായിരുന്നു കെആര്‍കെയും ഭീഷണി.

 

ചിത്രത്തിലെ രമ്യ കൃഷ്ണന്റെ ചിത്രം വച്ചാണ് ഇന്ന് പുലര്‍ച്ചെ 12.48ന് കെആര്‍കെ ട്വീറ്റ് ചെയ്തത്. ‘നിഗൂഢത അവസാനിച്ചു. തന്റെ യഥാര്‍ത്ഥ മകനെ റാണാ രാജാവാക്കാന്‍ അവള്‍ ബാഹുബലിയെ കൊല്ലാന്‍ കട്ടപ്പയോട് ഉത്തരവിട്ടു’ എന്നായിരുന്നു ട്വീറ്റിലെ സന്ദേശം. അതേസമയം ഇത് തന്നെയാണോ ബാഹുബലിയുടെ സസ്‌പെന്‍സ് എന്ന് വ്യക്തമല്ല. കാരണം ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് ഈ ട്വീറ്റ് പുറത്തുവന്നത്.

ബാഹുബലി രണ്ടിനെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥനായ കെആര്‍കെ രാത്രിയില്‍ ട്വിറ്ററിലൂടെ ഭ്രാന്ത് പറയുകയാണെന്നാണ് ചിലര്‍ ഇതിന് കമന്റ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×