June 06, 2026 |
Avatar
Share on

ഏഴാമത് സയ്യിദ് മുഷ്താഖ് അലി ട്വൻറി 20; ആദ്യ മത്സരത്തില്‍ രാജസ്ഥാന് വിജയം

അഴിമുഖം പ്രതിനിധി ഏഴാമത് സയ്യിദ് മുഷ്താഖ് അലി ട്വൻറി 20 ടൂര്‍ണമെന്റ് ഗ്രൂപ് മത്സരങ്ങള്‍ക്ക് കൊച്ചിയിൽ തുടക്കം. ആദ്യ മത്സരത്തില്‍ രാജസ്ഥാൻ പഞ്ചാബിനെ കീഴടക്കി. നീണ്ട ഇടവേളക്കു ശേഷം ഇന്ത്യൻ ടീമിൽ ഇടം പിടിച്ച യുവരാജിന് രണ്ട് റൺസ് മാത്രമേ സ്കോർ ചെയ്യാൻ  സാധിച്ചുള്ളു. പഞ്ചാബ്  നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 130 , രാജസ്ഥാന്‍ 19.4 ഓവറില്‍ ആറു വിക്കറ്റിന് 133 റണ്‍സും നേടി. 32 പന്തില്‍ നേടിയ 58 റണ്‍സ് നേടിയ  ആര്‍.കെ.ബിഷ്‌ണോയ് […]

അഴിമുഖം പ്രതിനിധി

ഏഴാമത് സയ്യിദ് മുഷ്താഖ് അലി ട്വൻറി 20 ടൂര്‍ണമെന്റ് ഗ്രൂപ് മത്സരങ്ങള്‍ക്ക് കൊച്ചിയിൽ തുടക്കം. ആദ്യ മത്സരത്തില്‍ രാജസ്ഥാൻ പഞ്ചാബിനെ കീഴടക്കി. നീണ്ട ഇടവേളക്കു ശേഷം ഇന്ത്യൻ ടീമിൽ ഇടം പിടിച്ച യുവരാജിന് രണ്ട് റൺസ് മാത്രമേ സ്കോർ ചെയ്യാൻ  സാധിച്ചുള്ളു. പഞ്ചാബ്  നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 130 , രാജസ്ഥാന്‍ 19.4 ഓവറില്‍ ആറു വിക്കറ്റിന് 133 റണ്‍സും നേടി.

32 പന്തില്‍ നേടിയ 58 റണ്‍സ് നേടിയ  ആര്‍.കെ.ബിഷ്‌ണോയ് ആണ് രാജസ്ഥാനു വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ചലനം സൃഷ്ടിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി മന്‍ദീപ് സിങ് 52 പന്തില്‍ 76 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും മറ്റു താരങ്ങള്‍ക്കൊന്നും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. രണ്ട് പന്ത് ബാക്കിനില്‍ക്കെയാണ് രാജസ്ഥാന്‍ ലക്ഷ്യം കണ്ടത്. യുവരാജ് 2.4 ഓവറിൽ 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

×