June 08, 2026 |
Avatar
Share on

പ്രശസ്ത തമിഴ് ചലച്ചിത്ര നടി മനോരമ അന്തരിച്ചു

അഴിമുഖം പ്രതിനിധി പ്രശസ്ത തമിഴ് ചലച്ചിത്രനടി മനോരമ (78) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ച് ഹൃദയസ്തംഭനം മൂലം  ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തമിഴ് ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം  സിനിമകളിലും നിരവധി നാടകവേദികളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് മനോരമ. കൂടാതെ അണ്ണാദുരൈ, കരുണാനിധി, എംജിആർ, എൻടിആർ, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാർക്കൊപ്പവും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. തഞ്ചാവൂർ മന്നാർഗുഡിയിൽ ജനിച്ച മനോരമ പന്ത്രണ്ടാം വയസ്സിൽ നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. അഭിനയത്തിനൊപ്പം ഗായികയുമായി. മുന്നൂറിലേറെ ചിത്രങ്ങളിൽ […]

അഴിമുഖം പ്രതിനിധി

പ്രശസ്ത തമിഴ് ചലച്ചിത്രനടി മനോരമ (78) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ച് ഹൃദയസ്തംഭനം മൂലം  ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തമിഴ് ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം  സിനിമകളിലും നിരവധി നാടകവേദികളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് മനോരമ. കൂടാതെ അണ്ണാദുരൈ, കരുണാനിധി, എംജിആർ, എൻടിആർ, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാർക്കൊപ്പവും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

തഞ്ചാവൂർ മന്നാർഗുഡിയിൽ ജനിച്ച മനോരമ പന്ത്രണ്ടാം വയസ്സിൽ നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. അഭിനയത്തിനൊപ്പം ഗായികയുമായി. മുന്നൂറിലേറെ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. സിനിമാലോകം ആച്ചിയെന്നായിരുന്നു മനോരമയെ വിളിച്ചിരുന്നത്‌.നാടക ട്രൂപ്പ് മാനേജരായിരുന്ന എസ്.എം. രാമനാഥനെ 1964ൽ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷത്തിനു ശേഷം വേര്‍പിരിഞ്ഞിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

×