December 09, 2024 |
Share on

തമിഴ് നടന്‍ പ്രദീപ് വിജയനെ മരിച്ച നിലയില്‍ കണ്ടെത്തി

ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്

തമിഴ് സിനിമ താരം പ്രദീപ് കെ വിജയന്‍ അന്തരിച്ചു. ജൂണ്‍ 13 വ്യാഴാഴ്ച്ച പലവക്കം ശങ്കരപുരത്തുള്ള വീട്ടിലാണ് അസ്വഭാവികമായ സാഹചര്യത്തില്‍ നടന്റെ മൃതദേഹം കണ്ടെത്തിയത്. 39 കാരനായ പ്രദീപ് ഒറ്റയ്ക്കായിരുന്നു താമസം.

ബുധനാഴ്ച്ച രാവിലെ സുഹൃത്ത് ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി മറ്റു ചില കൂട്ടുകാരും പ്രദീപിന്റെ നമ്പരിലേക്ക് വിളിച്ചു നോക്കി. തുടര്‍ച്ചായി വിളിച്ചിട്ടും ഫോണ്‍ അറ്റന്റ് ചെയ്യുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കളിലൊരാള്‍ വീട്ടിലെത്തി വാതിലില്‍ തട്ടി വിളിച്ചെങ്കിലും അപ്പോഴും പ്രതികരണമുണ്ടായില്ല. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്ത് നീലങ്കരി പൊലീസില്‍ വിവരം അറിയിച്ചു. സ്റ്റേഷനില്‍ നിന്നും ഒരു എസ് ഐ പ്രദീപിന്റെ വീട്ടിലെത്തി. ഫയര്‍ ആന്‍ഡ് റെസക്യൂ സംഘത്തിന്റെ സഹായത്തോടെ വാതില്‍ തുറന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് പ്രദീപ് വിജയനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖത്തും തലയിലും മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

പ്രദീപ് വിജയന്റെ മൃതദേഹം റായപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. അസ്വഭാവിക മരണത്തിന് നീലങ്കരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക നിഗമനത്തില്‍ താഴെ വീണതില്‍ നിന്നുണ്ടായ മുറിവുകളായിരിക്കാം ഉണ്ടായിട്ടുള്ളതെന്നാണ്.

അവിവാഹിതനായ പ്രദീപിന് ഇടയ്ക്കിടെ തല കറക്കവും ശ്വാസം മുട്ടലും നേരിട്ടിരുന്നു. ഇതിന് അദ്ദേഹം ചികിത്സ തേടുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

തെഗഡി, മെയ്യാദ മാന്‍, ടെഡി, ഇരുമ്പ് തിരെ, രുദ്രം തുടങ്ങിയവയാണ് പ്രദീപിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.  tamil movie actor pradeep k vijayan found dead at his house police register case and start investigation


Content Summary; tamil movie actor pradeep k vijayan found dead at his house police register case and start investigation

×