July 09, 2026 |
Share on

ജയലളിത ആശയവിനിമയം നടത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍

അഴിമുഖം പ്രതിനിധി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അവര്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡിയോട് ചികില്‍സാ വിവരങ്ങള്‍ അന്വേഷിച്ചിച്ചതിന് ശേഷം ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നാഴ്ചയിലേറെയായി ചെന്നൈയിലുള്ള ഗവര്‍ണര്‍ മുഖ്യമന്ത്രി ചികിത്സയിലായതിന് ശേഷം ഇത് രണ്ടാം തവണയാണു ആശുപത്രിയിലെത്തുന്നത്. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറുകൂടിയായ വിദ്യാസാഗര്‍ റാവു തമിഴ്‌നാടിന്റെ അധിക ചുമതലകൂടി […]

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അവര്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡിയോട് ചികില്‍സാ വിവരങ്ങള്‍ അന്വേഷിച്ചിച്ചതിന് ശേഷം ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നാഴ്ചയിലേറെയായി ചെന്നൈയിലുള്ള ഗവര്‍ണര്‍ മുഖ്യമന്ത്രി ചികിത്സയിലായതിന് ശേഷം ഇത് രണ്ടാം തവണയാണു ആശുപത്രിയിലെത്തുന്നത്.

നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറുകൂടിയായ വിദ്യാസാഗര്‍ റാവു തമിഴ്‌നാടിന്റെ അധിക ചുമതലകൂടി വഹിക്കുകയാണ്. തമിഴ്‌നാട്ടിലെ ഭരണപരമായ സാഹചര്യത്തെക്കുറിച്ചു ഗവര്‍ണര്‍ കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതെസമയം ജയലളിതയെ, ലണ്ടനില്‍ നിന്നുള്ള ഡോ. റിച്ചാര്‍ഡ് ബീല്‍ ഇന്നു വീണ്ടും പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×