June 13, 2026 |
Share on

ലാപ്‌ടോപ്പ് വാങ്ങുന്നുണ്ടോ, എങ്കില്‍ ഒരല്‍പ്പം കാത്തിരിക്കൂ; വിലകുറഞ്ഞ മാക്ബുക്ക് എത്തുന്നുണ്ട്

രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പുതിയ മോഡലിനെ ആപ്പിള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് വിവരം

2018ല്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഒരല്‍പ്പം കാത്തിരിക്കൂ… നിങ്ങളെത്തേടി കിടിലന്‍ ആപ്പിള്‍ മാക്ബുക്ക് എയര്‍ എത്തുന്നുണ്ട്. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പുതിയ മോഡലിനെ ആപ്പിള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. ആപ്പിള്‍ പുറത്തിറക്കിയതില്‍വച്ച് ഏറ്റവും വിലകുറഞ്ഞ മാക്ബുക്കാകും ഇത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മാക്ബുക്ക് പ്രേമികള്‍ക്കാകും ഈ വാര്‍ത്ത ഏറെ സന്തോഷം നല്‍കുക. ഉയര്‍ന്ന ശേഷിയുള്ളതും ഒപ്പം ബാറ്ററി ലൈഫ് കൂടുതലുള്ളതുമാണ് ഈ മോഡല്‍. വിലയും കുറവ്. 65000 രൂപയ്ക്കടുത്താകും പുതിയ മോഡലിന്റെ വില എന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഈ റേഞ്ചിലുള്ള വിന്‍ഡോസ് ലാപ്‌ടോപ്പുകള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കിടയിലേക്ക് പുതിയ മാക്ബുക്ക് എത്തുമ്പോള്‍ തികച്ചും സ്വപ്ന സാഫല്യമാകും.

ജനുവരി ആദ്യത്തോടെ ആപ്പിള്‍ തങ്ങളുടെ മാക്ബുക്കില്‍ ഘടിപ്പിക്കുന്നതിനായി സ്വന്തമായി പ്രോസസ്സറുകള്‍ നിര്‍മ്മിച്ചിരുന്നു. ഇമേജ് പ്രോസസ്സിംഗിനായും, ടച്ച് ബാര്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായും, സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതിനായുമാണ് പുതിയ പ്രോസസ്സറുകള്‍ നിര്‍മിച്ചത്. എന്നാല്‍ ഈ പ്രോസസ്സര്‍ തന്നെയാണോ പുതിയ മാക്ബുക്ക് എയറില്‍ ഘടിപ്പിച്ചിട്ടുള്ളത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും രണ്ടു മാസത്തിനുള്ളില്‍ തന്നെ ലാപ്‌ടോപ്പ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള മാക്ബുക്ക് എയറിന്റെ പ്രഖ്യാപനമുണ്ടാകും.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×